കളിയിക്കാവിള കൊലപാതകം അമ്പിളിയുടെ ക്വട്ടേഷന്‍ വര്‍ക്കോ?മൊഴികളില്‍ വൈരുദ്ധ്യം..അടിമുടി ദുരൂഹത

Written by Taniniram

Published on:

തിരുവനന്തപുരം: ക്രഷര്‍ ഉടമ ദീപുവിന്റെ പിടിയിലായ പ്രതി അമ്പിളി ചോദ്യം ചെയ്യലില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തി. കൊലപാതകം ക്വട്ടേഷനാണെന്നും കുറ്റം സമ്മതിച്ചതായി സൂചന. ക്വട്ടേഷന്‍ നല്‍കിയത് ആശുപത്രി ഉപകരണങ്ങളുടെ ഡീലറെന്നും കൊലയ്ക്ക് ഉപയോഗിച്ച മാസ്‌കും കത്തിയും നല്‍കിയത് ഇയാളെന്നും പ്രതി മൊഴി നല്‍കി. ഇയാള്‍ക്കായി നെയ്യാറ്റിന്‍കരയിലും പാറശാലയിലുമായി പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊലപാതകത്തിന് പിന്നിലുണ്ടായ കാരണത്തില്‍ പോലീസിന് ഇതുവരെ വ്യക്തത വന്നിട്ടില്ല. ചില സൂചനകള്‍ മാത്രമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ചോദ്യം ചെയ്യലില്‍ അമ്പിളി നിരന്തരം മൊഴി മാറ്റുന്നത് പോലീസിന് തലവേദനയായിട്ടുണ്ട്.. അമ്പിളിയുടെയും കൊല്ലപ്പെട്ട ദീപുവിന്റെയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് ശാസ്ത്രീയമായാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവരുമായി അടുത്ത ബന്ധമുളളവരെ വിശദമായി ചോദ്യം ചെയ്യും.

അമ്പിളിയുടെ ഭാര്യയുടെ മൊഴിയില വൈരുധ്യങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ദീപുവിന്റെ കുടുംബം ആരോപിക്കുന്നത് ഗുണ്ടാ സംഘങ്ങളുടെ ഭീഷണിയുണ്ടെന്നാണ്. ദീപുവിന് അങ്ങനെ വന്ന കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.

See also  ബാബാ രാംദേവിൻ്റെ മാപ്പപേക്ഷ തള്ളി സുപ്രീം കോടതി….

Leave a Comment