Sunday, May 18, 2025

ട്രെയിൻ യാത്രയിൽ ബെർത്ത് പൊട്ടി ദേഹത്തേക്ക് വീണ് യാത്രികന് ദാരുണാന്ത്യം…

Must read

- Advertisement -

മലപ്പുറം (Malappuram) : ഡൽഹിയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണു പരുക്കേറ്റു ചികിത്സയിലായിരുന്ന മാറഞ്ചേരി സ്വദേശി വടമുക്കിലെ പരേതനായ എളയിടത്ത് മാറാടിക്ക അലിഖാനാണ് (62) മരിച്ചത്. യാത്രയ്ക്കിടയിൽ തെലങ്കാനയ്ക്കടുത്തുള്ള വാറങ്കലിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ചു.

അപകടം നടക്കുമ്പോൾ അലിഖാൻ താഴത്തെ ബെർത്തിൽ കിടക്കുകയായിരുരുന്നു. സെൻട്രൽ ബെർത്ത് പൊട്ടി കഴുത്തിൽ വന്നിടിച്ച് മൂന്ന് എല്ലുകൾ പൊട്ടുകയും ഞരമ്പിനു ക്ഷതം വരികയുമായിരുന്നു. അതിനെത്തുടർന്നു കൈകളും കാലുകളും തളർന്നു പോയി. റെയിൽവേ അധികൃതർ ഉടൻ തന്നെ വാറങ്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്ന് വിദഗ്ദ ചികിത്സയ്ക്കായി ഹൈദരാബാദിലെ കിങ്സ് മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിലേക്കു മാറ്റി. വെള്ളിയാഴ്ച ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും തിങ്കളാഴ്ച മരിച്ചു.

See also  വിഎസിന്റെ മകന്‍ വി എ അരുണകുമാറിനെ ഡയറക്ടറാക്കാന്‍ വേണ്ടി യോഗ്യതയില്‍ ഭേദഗതി വരുത്തി; ആരോപണവുമായി സാങ്കേതിക സര്‍വകലാശാല ഡീന്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article