ചക്ക സീസണാണല്ലോ. എല്ലാവരുടെയും വീട്ടില്‍ ചക്കയും ഉണ്ടാവും.
എളുപ്പത്തില്‍ സിംപിളായി ക്രിസ്പിയായി ചക്ക വറുത്തത് ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കൂ
അധികം മൂക്കാത്ത ചക്കയാണ് എടുക്കേണ്ടത്. ചക്കച്ചുളയ്ക്ക് അധികം കട്ടിയുണ്ടാവരുത്. നല്ല നീറ്റായി കട്ട് ചെയ്‌തെടുക്കുക.
ഇത് ഒരു പാത്രത്തിലിടുക.(എത്രയാണ് വേണ്ടത് അത്രയും അളവില്‍ എടുക്കുക). ഇനി ഇതിലേക്ക് മഞ്ഞള്‍പൊടിയും ഉപ്പും (ഇത് ഉണക്കിയെടുത്തതിനു ശേഷം പൊരിച്ചെടുത്താല്‍ കുറേ കാലം കേടുവരാതെ സൂക്ഷിക്കാം) ചേര്‍ത്ത് നന്നായി ഒന്നു കുഴച്ചെടുക്കുക. പൊട്ടിപ്പോവരുത്.
ചുവട് നല്ല കട്ടിയുള്ള പാത്രത്തില്‍ (ഇരുമ്പിന്റെ ചീനച്ചട്ടി) തിളച്ച എണ്ണയില്‍ ഇട്ട് വറുത്തുകോരുക. അടിപൊളി ക്രിസ്പി ചക്ക ചിപ്‌സ് റെഡി.