ചക്കക്കുരു കട്ട്‌‌ലറ്റ് ആർക്കും തയ്യാറാക്കാം…

Written by Web Desk1

Published on:

നാട്ടിൻപുറങ്ങളിൽ സുലഭമായി ലഭിക്കുന്ന ഒരു ഫലമാണ് ചക്ക. ഏറെ പോഷക ഗുണങ്ങളടങ്ങിയ ചക്കയുപയോഗിച്ച് പുതിയ രീതിയിലുളള വിഭവങ്ങൾ മിക്കവരും പരീക്ഷിക്കാറുണ്ട്. ചക്കക്കുരു ഉപയോഗിച്ച് ഷേക്ക് പോലുളള പല വിഭവങ്ങളും നമ്മൾ തയ്യാറാക്കി നോക്കിയിട്ടുണ്ട്. വെറും പത്ത് മിനിട്ട് കൊണ്ട് ചക്കക്കുരു ഉപയോഗിച്ച് ഉഗ്രൻ കട്ട്ലറ്റ് തയ്യാറാക്കാനുളള രുചിക്കൂട്ട് പരിചയപ്പെട്ടാലോ.

ചേരുവകൾ
30 ചക്കക്കുരു, പത്ത് വെളുത്തുളളിയുടെ അല്ലി, രണ്ട് കഷണം ഇഞ്ചി, കുരുമുളക് പൊടി, ഗരംമസാലപ്പൊടി, സവാള, പച്ചമുളക്, കറിവേപ്പില, മല്ലിയില, വറുത്ത പച്ചരിപ്പൊടി, ബ്രഡ് പൊടി, മുട്ട, ഉപ്പ്, വെളളം, എണ്ണ

തയ്യാറാക്കേണ്ട വിധം
വൃത്തിയാക്കിയെടുത്ത 30 ചക്കക്കുരുകൾ കുക്കറിൽ വച്ച് (മൂന്ന് വിസിലുകൾ) നന്നായി പാകം ചെയ്തെടുക്കുക. ചൂട് പോയിക്കഴിഞ്ഞ് ചക്കക്കുരുവിനെ മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം ജാറിലേക്ക് പത്ത് വെളുത്തുളളിയുടെ അല്ലിയും രണ്ട് കഷ്ണം ഇഞ്ചിയും ഒരു ടേബിൾ സ്‌പൂൺ കുരുമുളക് പൊടിയും ഗരംമസാലപ്പൊടിയും ആവശ്യത്തിന് വെളളവും ചേർത്ത് അരച്ചെടുക്കുക. ഇതിനെ സാമാന്യം വലിപ്പമുളള പാത്രത്തിലേക്ക് മാറ്റി രണ്ട് ടേബിൾ സ്‌പൂൺ വറുത്ത പച്ചരിപ്പൊടിയും കനമില്ലാതെ ചെറുതായ അരിഞ്ഞെടുത്ത സവാളയും രണ്ട് പച്ചമുളകും കറിവേപ്പിലയും മല്ലിയിലയും ചേർക്കുക. ആവശ്യത്തിന് ഉപ്പും വെളളവും ചേർത്ത് കട്ട്ലറ്റ് തയ്യാറാക്കാനുളള പാകത്തിൽ കുഴച്ചെടുക്കുക. ഇതിനെ അഞ്ച് മിനിട്ട് നേരം മാറ്റിവച്ചതിനുശേഷം ഇഷ്ടപ്പെട്ട വലിപ്പത്തിലും ആകൃതിയിലും പരത്തി അടിച്ചു വച്ചിരിക്കുന്ന മുട്ടയിൽ മുക്കി ബ്രഡ് പൊടിയിൽ മുക്കി എണ്ണയിൽ വറുത്തെടുക്കാവുന്നതാണ്. ചൂടോടെ ഇഷ്ടപ്പെട്ട സോസിനോടൊപ്പം ചക്കക്കുരു കട്ട്ലറ്റ് കഴിക്കാം.

See also  ചക്കക്കുരുവിന്റെ ഗുണങ്ങൾ അറിയാതെ വെറുതെ കളയല്ലേ…!

Leave a Comment