Saturday, April 5, 2025

അപകടത്തില്‍ മരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു അഭിനയരംഗത്തേക്ക്

Must read

- Advertisement -

കോട്ടയം: അതുല്യ കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യ രേണുക അഭിനയരംഗത്തേക്ക് . 2023 ജൂണ്‍ അഞ്ചിനാണ് തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ ഉണ്ടായ വാഹനാപകടത്തില്‍ സുധി മരണപ്പെട്ടത്തിന്റെ ആഘാതം ചെറുതല്ലായിരുന്നു മലയാളികള്‍ക്കും കുടുംബത്തിനും. സുധിയുടെ വിയോഗം തളര്‍ത്തിയ ഭാര്യ രേണുവും മക്കളും ജീവിതത്തിലേക്ക് പതുക്കെ പതുക്കെ തിരിച്ചുവരികയാണ്. സുധിയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് സമൂഹമാധ്യമങ്ങളില്‍ സജീവമാണ് രേണു. ഇപ്പോഴിതാ രേണു അഭിനയരംഗത്തേക്ക് കടക്കുകയാണ്

കൊച്ചിന്‍ സംഗമിത്രയുടെ ‘ഇരട്ടനഗരം’ നാടകത്തില്‍ കോളജ് വിദ്യാര്‍ഥിനിയായാണ് രേണു അഭിനയത്തിന് അരങ്ങേറ്റം കുറിക്കുന്നത്. നാടക റിഹേഴ്‌സല്‍ അടുത്തയാഴ്ച തുടങ്ങും. ഓഗസ്റ്റ് ആദ്യവാരം ‘ഇരട്ടനഗരം’ പ്രദര്‍ശനത്തിന് എത്തും. അഭിനയവും നൃത്തവും ഏറെ ഇഷ്ടപ്പെടുന്ന രേണു മുമ്പ് ആല്‍ബത്തില്‍ അഭിനയിച്ചിട്ടുണ്ട്.

See also  വിവാഹത്തെ കുറിച്ച് റോബിൻ പറയുന്ന വാക്കുകൾ ഇതാണ്; ``എത്ര മനോഹരമായാണ് ദൈവം അവളെ എന്നിലേയ്ക്ക് ചേർത്തത്''
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article