മകൾക്ക് നേരെ ലൈംഗികാതിക്രമം; വയോധികന്റെ മുഖത്തടിച്ച് മാതാവ് ; മൂക്കിന്റെ പാലം പൊട്ടി

Written by Taniniram

Published on:

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മകളോട് ബസില്‍ വെച്ച് മോശമായ പെരുമാറിയ അക്രമിയുടെ മുഖത്തിടിച്ച് അമ്മ. പത്തനംതിട്ട ഏനാത്ത് ഇന്നലെയാണ് സംഭവമുണ്ടായത്. ബസില്‍ വെച്ച് മകളോട് മോശമായി പെരുമാറിയ രാധാകൃഷ്ണപിള്ള എന്നയാള്‍ പുറത്തിറങ്ങിയതിന് ശേഷം വീണ്ടും കുട്ടിയെ ഉപദ്രവിക്കാന്‍ വന്നു. അത് ചോദ്യം ചെയ്തപ്പോള്‍ തന്നെ അസഭ്യം പറഞ്ഞതായും ആക്രമിക്കാന്‍ ശ്രമിച്ചതായും അമ്മ പറഞ്ഞു. രാധാകൃഷ്ണപിള്ള കുട്ടിയോട് മോശമായി പെരുമാറുകയും കാലില്‍ സ്പര്‍ശിക്കുകയും ചെയ്തു. എന്തിനാണ് തൊട്ടതെന്ന് ചോദിച്ചപ്പോള്‍ വളരെ മോശമായിട്ടാണ് ഇയാള്‍ പ്രതികരിച്ചത്. കുട്ടി അപ്പോള്‍ തന്നെ അമ്മയെ ഫോണില്‍ വിളിച്ച് വേഗം വരാന്‍ ആവശ്യപ്പെട്ടു. അമ്മ എത്തി ചോദ്യം ചെയ്തപ്പോള്‍ രാധാകൃഷ്ണപിള്ള അമ്മയോടും അസഭ്യം പറഞ്ഞതിനെത്തുടര്‍ന്ന് മൂക്കില്‍ ഇടിക്കുകയായിരുന്നു.
ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. രാധാകൃഷ്ണപിള്ളയുടെ മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ട്. പ്രതിയെ ആക്രമിച്ചതിന്റെ പേരില്‍ അമ്മയ്‌ക്കെതിരെയും പോലീസ് കേസെടുത്തു.

See also  പോ​ക്സോ: 73കാ​ര​ന് അ​ഞ്ചു​വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും.

Related News

Related News

Leave a Comment