തകര്‍ന്നുകിടക്കുന്ന ക്ഷേത്രത്തിന്റെ മുകളില്‍ അപകടകരമായ റീല്‍ ചിത്രീകരിച്ച യുവതിയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയായിരുന്നു ഇവരുടെ പ്രകടനം. 27 കാരനായ മിഹിര്‍ ഗാന്ധിയെയും സുഹൃത്തായ 23 കാരിയായ മിനാക്ഷി സലുങ്കെയുമാണ് ഭാരതി വിദ്യാപീഠ് പോലീസ് അറസ്റ്റ് ചെയ്തത്, റീല്‍സ് ഫോണില്‍ ഷൂട്ട് ചെയ്ത മറ്റൊരു സുഹൃത്ത് ഒളിവിലാണ്.
വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായതിനെത്തുടര്‍ന്ന് ഐപിസി സെക്ഷന്‍ 336 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.