മലപ്പുറം: തിരൂര്‍ വൈലത്തൂരില്‍ ഓട്ടോമാറ്റിക്ക് ഗേറ്റിനുള്ളില്‍ കുടുങ്ങി മരിച്ച ഒമ്പതുകാരന്റെ മൃതദേഹം കാണാനെത്തിയ കുട്ടിയുടെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു. ചെങ്ങണക്കാട്ടില്‍ സ്വദേശി ആസിയ (55) ആണ് മരിച്ചത്. ആസിയയുടെ മൂത്ത മകന്‍ അബ്ദുല്‍ ഗഫൂറിന്റെ മകന്‍ മുഹമ്മദ് സിനാന്‍ ആണ് ഇന്നലെ മരിച്ചത്. അയല്‍പക്കത്തെ വീട്ടിലെ റിമോട്ട് കണ്‍ട്രോള്‍ ഗേറ്റ് തുറന്നു അടക്കുമ്പോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങുകയായിരുന്നു.
ഉടന്‍തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരൂര്‍ ആലിന്‍ ചുവട് എം.ഇ.ടി സെന്‍ട്രല്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് സിനാന്‍.