തിരുവനന്തപുരം: കെ രാധാകൃഷ്ണന്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ വന്ന ഒഴിവില്‍ മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു മന്ത്രിയാകും. അദ്ദേഹത്തിന് നിലവില്‍ പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമവകുപ്പാണ് നല്‍കിയിരിക്കുന്നത്.. നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ് കേളു. രണ്ടു തവണ എംഎല്‍എയായിട്ടുണ്ട്.പട്ടിക വര്‍ഗത്തില്‍ വര്‍ഗത്തില്‍ നിന്നും സിപിഎം സംസ്ഥാന സമിതിയില്‍ ഇടംനേടുന്ന ആദ്യ നേതാവു കൂടിയാണ് ഒ ആര്‍ കേളു.
എന്നാല്‍ മുന്‍മന്ത്രി കെ രാധാകൃഷ്ണന്‍ വഹിച്ച എല്ലാ വകുപ്പുകളും കേളുവിന് ലഭിക്കില്ലെന്നാണ് സൂചന രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി എന്‍ വാസവനും പാര്‍ലമെന്ററി കാര്യ വകുപ്പ് എംബി രാജേഷിനും നല്‍കാനും തീരുമാനിച്ചതായാണ് അറിയുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പിവി ശ്രീനിജിന്‍, സച്ചിന്‍ദേവ്, പിപി സുമോദ്, ശാന്തകുമാരി തുടങ്ങിയവരുടെ പേരും ആദ്യം പരിഗണിച്ചിരുന്നു. എന്നാല്‍ പൊതുവായ ചര്‍ച്ചയില്‍ കേളുവിന് മന്ത്രിസ്ഥാനം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.