ഭക്ഷണം കഴിക്കുന്നതിനിടെ ഉച്ചത്തില്‍ തെറിപറഞ്ഞ് സുഹൃത്തുക്കള്‍ ; തര്‍ക്കം; കൂട്ടയടി;ചെറുതുരുത്തിയില്‍ ഹോട്ടലില്‍ സംഘര്‍ഷം

Written by Taniniram

Published on:

ചെറുതുരുത്തിയില്‍ ഹോട്ടലില്‍ സംഘര്‍ഷം ഉണ്ടാക്കിയ നാല് യുവാക്കളെ ചെറുതുരുത്തി പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് ചെറുതുരുത്തി പാലത്തിനു സമീപമുള്ള കിസ്മിസ് ഹോട്ടലില്‍ നാല് യുവാക്കള്‍ ഭക്ഷണം കഴിക്കാന്‍ എത്തിയത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഭക്ഷണം കഴിക്കുന്ന മറ്റുള്ളവരുമായി ഈ നാല് യുവാക്കള്‍ തര്‍ക്കത്തില്‍ ആവുകയും തുടര്‍ന്ന് സംഘര്‍ഷത്തിലേക്ക് വഴിമാറുകയും ചെയ്യുകയായിരുന്നു. സംഘര്‍ഷത്തില്‍ ഹോട്ടല്‍ ഭാഗികമായി തകര്‍ന്നു. സംഘര്‍ഷം ഉണ്ടാക്കിയ യുവാക്കളുടെ കൂട്ടത്തില്‍ ഏഴോളം പേര്‍ ഉണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ചെറുതുരുത്തി പോലീസ് നാലു യുവാക്കളെ കസ്റ്റഡിയിലെടുത്ത് സംഭവം അന്വേഷിച്ചു വരുന്നു.

See also  തൃശ്ശൂരിൽ ഇത്തവണയും പുലികളിറങ്ങും ; പുലികളിക്കു അനുമതി നൽകി സംസ്ഥാന സർക്കാർ

Leave a Comment