ചൈന (China) : വൃദ്ധസദനത്തില്‍ വെച്ച് കണ്ടുമുട്ടിയ 23 കാരിയെ വിവാഹം കഴിച്ച് 80 കാരനായ വയോധികന്‍ (elderly man). ചൈനയിലെ ഹുബൈ പ്രവിശ്യയിലാണ് സംഭവം നടന്നത്. സിയാഫാംഗ് എന്ന യുവതിയാണ് 80കാരനായ ലീയുമായുള്ള വിവാഹത്തിന് സമ്മതം മൂളിയത്. വൃദ്ധസദനത്തില്‍ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. അവിടെ ജോലി ചെയ്ത് വരികയായിരുന്നു സിയാഫാംഗ്.
പതിയെ ഇവര്‍ തമ്മിലുള്ള സൗഹൃദം പ്രണയമായി വളരുകയായിരുന്നു. എന്നാല്‍ സിയാഫാംഗിന്റെ വീട്ടുകാര്‍ ഈ വിവാഹത്തിന് സമ്മതം നല്‍കിയില്ല. തുടര്‍ന്ന് വീട്ടുകാരുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചാണ് സിയാഫാംഗ് ലീയെ വിവാഹം ചെയ്തത്.
ലീയുടെ പക്വതയും വിവേകത്തോടെയുള്ള പെരുമാറ്റവുമാണ് തന്നെ ആകര്‍ഷിച്ചതെന്നാണ് സിയാഫാംഗ് പറയുന്നത്. ലളിതമായ ചടങ്ങിലൂടെ ഇരുവരും വിവാഹിതരാകുകയായിരുന്നു. ഇരുവരുടെയും കുടുംബാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തില്ല.
ഇവരുടെ വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനുപിന്നാലെ സിയാഫാംഗിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി.
ലീയില്‍ നിന്ന് പണം തട്ടാനാണ് സിയാഫാംഗ് അദ്ദേഹത്തെ വിവാഹം കഴിച്ചത് എന്നാണ് ചിലര്‍ കമന്റ് ചെയ്തത്. അതേസമയം വയോധികനെ വിവാഹം ചെയ്ത സിയാഫാംഗിന്റെ ധൈര്യത്തെ പ്രശംസിച്ചും നിരവധി പേര്‍ കമന്റിട്ടു.
ഇതാദ്യമായല്ല ഇത്തരം പ്രണയജോഡികളുടെ കഥകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സമാനമായ വിവാഹം ഇന്ത്യയിലും നടന്നിരുന്നു. മധ്യപ്രദേശിലും 80കാരൻ മഹാരാഷ്ട്ര സ്വദേശിയായ 34കാരിയെ വിവാഹം കഴിച്ചത് ഏറെ ചര്‍ച്ചയായിരുന്നു.