പാറ്റ ശല്യം മാറ്റാൻ ഈ പൊടിക്കൈകൾ പരീക്ഷിച്ച്‌ നോക്കൂ …

Written by Web Desk1

Published on:

അടുക്കളയിലെ പാത്രങ്ങൾ വയ്‌ക്കുന്ന സ്ഥലങ്ങളിലും പച്ചക്കറികൾ വയ്‌ക്കുന്നിടത്തുമൊക്കെ കറങ്ങി നടക്കുന്നവരാണ് പാറ്റകൾ. ഇവയെ കൊണ്ടുള്ള ശല്യം ചെറുതല്ല. നമ്മുടെ ശ്രദ്ധയെത്താത്ത പലയിടങ്ങളിലാണ് ഇവ അതിവേഗം പെരുകുന്നത്. പാറ്റകൾ കാരണം വിവിധ അസുഖങ്ങളും പിടിപെടാറുണ്ട്. ഉറങ്ങുന്ന സമയങ്ങളിൽ ഇവ കാലിലോ കയ്യിലോ കടിച്ചാൽ ആ ഭാഗത്ത് ചൊറിച്ചിലും വേദനയുമൊക്കെ അനുഭവപ്പെടും. മിക്കപ്പോഴും രാത്രിയിലാണ് ഇവയുടെ ശല്യം രൂക്ഷമാകുന്നത്. പാറ്റ ശല്യം എങ്ങനെ അകറ്റുമെന്ന് ആലോചിക്കുന്നവർ ഈ വിദ്യകൾ പരീക്ഷിച്ചോളൂ..

മാലിന്യങ്ങൾ കൂട്ടിവയ്‌ക്കുന്നത് ഒഴിവാക്കുക

വീടുകളിൽ മാലിന്യം കൂട്ടിവയ്‌ക്കുന്നത് പാറ്റകൾ പെട്ടന്ന് പെരുകുന്നതിന് കാരണമാകുന്നു. അതിനാൽ മാലിന്യങ്ങൾ വീടിനുള്ളിൽ കൂട്ടിവയ്‌ക്കാതെ വൃത്തിയാക്കി വയ്‌ക്കാൻ ശ്രദ്ധിക്കുക.

നാരങ്ങ നീര് സ്‌പ്രേ ചെയ്യാം

നാരാങ്ങാ നീരെടുത്ത് അടുക്കളയിലെ കോർണറുകളിലും കിടപ്പുമുറികളിലും സ്‌പ്രേ ചെയ്ത് കൊടുക്കുന്നത് പാറ്റ ശല്യം ഒഴിവാക്കാൻ സഹായിക്കുന്നു.

പാത്രങ്ങൾ സിങ്കിൽ ഇടാതെ ശ്രദ്ധിക്കാം

രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പാത്രത്തിൽ അൽപം വെള്ളം ഒഴിച്ച് സിങ്കിൽ വച്ച് പോകുന്നത് മിക്ക വീടുകളിലും പൊതുവെ കണ്ടു വരുന്ന ശീലമാണ്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് പാറ്റകൾ പെരുകുന്നതിന് കാരണമാകുന്നു. ഭക്ഷണാവശിഷ്ടങ്ങൾ കഴിക്കാനായി ഇവ എത്തുകയും പിന്നീട് പാറ്റകൾ പെരുകുന്നതിലേക്കും അസുഖങ്ങൾ വരുന്നതിലേക്കും വഴിവയ്‌ക്കും. അതിനാൽ ഭക്ഷണം കഴിച്ച ശേഷം അപ്പോൾ തന്നെ പാത്രം കഴുകി വയ്‌ക്കാൻ ശ്രദ്ധിക്കുക.

See also  കോളിഫ്‌ളവര്‍ സൂപ്പിന്റെ ആരോഗ്യ ഗുണങ്ങള്‍

Leave a Comment