പുരോഹിതരുടെ ഇടയിലും വിവരദോഷികള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി; നികൃഷ്ട ജീവി വിളിക്കാരന്റെ സ്വഭാവം മാറിയില്ലെന്ന് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും

Written by Taniniram

Published on:

തിരുവനന്തപുരം : കേരളത്തില്‍ മത്സരിച്ച പത്തൊമ്പ് സീറ്റിലും തോറ്റ ഇടത് മുന്നണിയെയും സിപിഐമ്മിനെയും വിമര്‍ശിച്ച യാക്കോബാസഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷത്തിന് തുടര്‍ഭരണം നല്‍കിയത് പ്രളയമാണ് എന്ന ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ പരമാര്‍ശത്തെ കടുത്തഭാഷയില്‍ വിമര്‍ശിക്കുകയായിരുന്നു പിണറായി വിജയന്‍. ഇനിയും പ്രളയം ഉണ്ടാകട്ടെ എന്നാണ് ചിലര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ പുരോഹിതരുടെ ഇടയിലും വിവരദോഷികള്‍ ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി തിരിച്ചടിച്ചത്.

ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി നടത്തിയ മോശം പരാമര്‍ശത്തിന് വിമര്‍ശനവുമായി കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്. ഭരണാധികാരി ഏകാധിപതി ആകുന്നത് അപകടകരമാണ്. നികൃഷ്ടജീവി എന്ന് പുരോഹിതനെ വിളിച്ചയാളുടെ സ്വഭാവം മാറിയിട്ടില്ല. ക്രൈസ്തവരോട് സര്‍ക്കാരിനുള്ള വിവേചനം തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി.

സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കിയ ചടങ്ങില്‍ സംസാരിക്കവെ പ്രതിപക്ഷത്തെയോ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നതിനെയോ മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നില്ല.

See also  പൊതുജനങ്ങളോട് സൗമ്യമായും കുറ്റവാളികളോട് കർക്കശമായും ഇടപെടാൻ പൊലീസിന് കഴിയണം: മുഖ്യമന്ത്രി പിണറായി വിജയൻ

Leave a Comment