നരേന്ദ്രമോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ജൂണ്‍ 9 ഞായറാഴ്ച

Written by Taniniram

Published on:

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ജൂണ്‍ 9 ഞായറാഴ്ചയിലേക്ക് മാറ്റിയതായി സൂചന. ജൂണ്‍ 8 ശനിയാഴ്ചയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ചടങ്ങില്‍ 8000 ഓളം പേരെ ക്ഷണിക്കാനാണ് ഉദ്ദേശിക്കുന്നത്. ചടങ്ങിന്റെ ഔദ്യോഗിക അറിയിപ്പ് ഇത് വരെ പുറത്ത് വന്നിട്ടില്ല. എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗം കഴിഞ്ഞ ശേഷമായിരിക്കും തീരുമാനം. വിദേശ രാഷ്ട്രതലവന്മാരെയും സത്യപ്രതിജ്ഞാചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്‍ഡിഎ പ്രധാന കക്ഷിയായ ടിഡിപി ചീഫ് ചന്ദ്രബാബു നായിഡു ജൂണ്‍ 12 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാമത് അധികാരത്തിലേറുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായാണ് സഖ്യകക്ഷികള്‍ക്ക് പ്രാധാന്യമുളള ഒരു മന്ത്രിസഭയെ നിയന്ത്രിക്കുന്നത്.

Related News

Related News

Leave a Comment