ഒറ്റ മഴയിൽ തൃശ്ശൂർ ജില്ലയിൽ വെള്ളപ്പൊക്കം

Written by Taniniram

Published on:

തൃശ്ശൂര്‍ നഗരം വെള്ളത്തില്‍ മുങ്ങി. രാവിലെ ജോലിക്ക് വരുന്നവരും വിവിധ ആവശ്യങ്ങള്‍ക്ക് പോകുന്നവരും വിദ്യാര്‍ത്ഥികളും ദുരിതത്തിലായി. പേമാരിക്കൊപ്പം ശക്തമായ ഇടിമിന്നലും ഇടി മുഴക്കവും ജനങ്ങളെ ഭീതിയിലാഴ്ത്തി. മഴക്കെടുതിയില്‍ വാഹനങ്ങള്‍ ബ്ലോക്കില്‍ പെട്ട് ജോലിക്ക് എത്തിച്ചേരുന്നവര്‍ ഏറെ വൈകിയാണ് ഓഫീസുകളില്‍ എത്താന്‍ കഴിഞ്ഞത്. ടൂവീലര്‍ യാത്രക്കാര്‍ റോഡിലെ കുണ്ടും കുഴിയിലും പെട്ട് വീണ് അപകടം സംഭവിച്ചതും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സ്വരാജ് റൗണ്ടില്‍ എല്ലായിടത്തും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡില്‍ ഒരാള്‍ മുട്ടൊപ്പം വെള്ളത്തില്‍ യാത്രക്കാര്‍ ഏറെ വലഞ്ഞു. ശക്തനില്‍ മുണ്ടുപാലം റോഡും.. മനോരമയുടെ ഇക്കണ്ട വാര്യര്‍ റോഡിലും മഴവെള്ളം ഒഴുകിപ്പോവാനാവാതെ ദീര്‍ഘദൂര ബസ്സുകള്‍ക്ക് ഗതാഗതം തടസ്സപ്പെട്ടു. വടക്കേ സ്റ്റാന്‍ഡിലും അശ്വനി ഹോസ്പിറ്റലിലും വീണ്ടും വെള്ളം കയറിയത് ദുസ്സഹമായി. വടക്കേ സ്റ്റാന്‍ഡിനടുത്തുള്ളതും ചെമ്പുക്കാവ്, മൈലിപ്പാടം, പൂങ്കുന്നം. എന്നിവിടങ്ങളിലെ വീടുകളിലും വെള്ളം കയറി. ഈ പ്രദേശങ്ങളില്‍ പാടമായതുകൊണ്ട് ഇഴജന്തുക്കളും വീടുകളിലേക്കും മറ്റു കെട്ടിടങ്ങളിലേക്കും ഒഴുകിവന്ന് ശല്യം ആകുന്നു. ടൂവീലര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഒലിച്ച് പോകുന്നതും പലയിടത്തു നിന്നുള്ള റിപ്പോര്‍ട്ടുകളുണ്ട്.

തൃശ്ശൂര്‍ ടൗണിലെ ഡ്രൈനേജ് സിസ്റ്റം ശരിയായ രീതിയില്‍ അല്ലാത്തതാണ് മഴവെള്ളം തൃശ്ശൂര്‍ ടൗണിനെ ബുദ്ധിമുട്ടിക്കുന്നത്. നഗരത്തിലെ ജില്ലാ ഹോസ്പിറ്റലിന് മുന്നില്‍ സ്വരാജ് റൗണ്ടില്‍ വാഹനങ്ങള്‍ക്ക് പോകാന്‍ പറ്റാത്ത വിധം മഴവെള്ളം കെട്ടിക്കിടക്കുന്നത് കോര്‍പ്പറേഷന്റെ അനാസ്ഥ ഒന്നു മാത്രമാണ്. മഴയ്ക്കു മുന്നേ കോര്‍പ്പറേഷന്‍ ചാലുകളും മറ്റും വൃത്തിയാക്കാതെ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി കിടക്കുന്ന കാഴ്ചയാണ് തൃശ്ശൂരില്‍ കാണുന്നത്. മഴപെയ്യുമ്പോള്‍ അപകടകരമാംവിധം നില്‍ക്കുന്ന മരങ്ങള്‍ മറിഞ്ഞു വീഴുന്നതും കോര്‍പ്പറേഷന്റെ അനാസ്ഥയാണെന്ന് നീ സംശയം പറയാം. അപകടകരമായ മരങ്ങള്‍ വേനല്‍ക്കാലത്ത് തന്നെ മുറിച്ച് മാറ്റുന്ന പ്രവര്‍ത്തി കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. സ്‌കൂള്‍ മറ്റന്നാള്‍ തുറക്കുമ്പോള്‍ രക്ഷിതാക്കളുടെ മനസ്സില്‍ ആധിയാണ്. സ്‌കൂള്‍ വാഹനങ്ങളുടെ മേല്‍ മരങ്ങള്‍ വീണുള്ള അപകടം മുന്‍പും ജില്ലയില്‍ ഉണ്ടായിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയെങ്കിലും കോര്‍പ്പറേഷന്‍ അധികാരികള്‍ അപകടകരമായിട്ടുള്ള മരങ്ങള്‍ നീക്കം ചെയ്യേണ്ടതായിരുന്നു.

See also  പഴകിയ ഭക്ഷണം, ഗുരുവായൂരിൽ ലോക്കൽ സെക്രട്ടറിയുടെ ഹോട്ടൽ അടച്ചു പൂട്ടാൻ നഗര സഭ നോട്ടീസ് നൽകി

Related News

Related News

Leave a Comment