സംസ്ക്കാരം ഔദ്യോ​ഗിക ബഹുമതികളോടെ വേണോ; എങ്കിൽ ഇങ്ങനെ ചെയ്യണം….

Written by Web Desk1

Updated on:

മരണാനന്തര അവയവദാനം നടത്തുന്നവര്‍ക്കും കുടുംബങ്ങള്‍ക്കും സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ആദരവ് നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കളക്ടറോ മറ്റ് ഉന്നത ഉദ്യോഗസ്ഥരോ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. സര്‍ക്കാരിന്റെ പ്രശംസാപത്രം കുടുംബത്തിന് കൈമാറും. ഈ മാറ്റങ്ങള്‍ വരുന്നതോടെ കേരളത്തില്‍ മരണാനന്തര അവയവദാനം വര്‍ധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചശേഷം തീരുമാനമുണ്ടാകും.

മരണാനന്തര അവയവദാനത്തിനായി 2012ല്‍ കേരളത്തില്‍ മൃതസഞ്ജീവനി പദ്ധതി ആരംഭിച്ചതിനുശേഷം നിരവധി കുടുംബങ്ങള്‍ മസ്തിഷ്‌ക മരണം സംഭവിച്ച ബന്ധുക്കളുടെ അവയവങ്ങള്‍ ദാനം ചെയ്തിരുന്നു. അവയവ കച്ചവടം നടക്കുന്നതായുള്ള തെറ്റായ വാര്‍ത്തകള്‍ വന്നതോടെ അവയവദാനം കുറഞ്ഞു. അവയവദാനം നടത്തുന്നവരുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്താന്‍ തമിഴ്‌നാട് തീരുമാനിച്ചതിനുശേഷം ദാനത്തിന് സന്നദ്ധരാകുന്ന കുടുംബങ്ങളുടെ എണ്ണം വര്‍ധിച്ചു. അവയവദാനം ചെയ്യുന്നവര്‍ക്ക് ഔദ്യോഗിക ബഹുമതി നല്‍കുമെന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രഖ്യാപിച്ചത്.

See also  പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നത് സർക്കാർ നയമോ?

Related News

Related News

Leave a Comment