സ്വകാര്യഭാഗത്ത് സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്തി കണ്ണൂരില്‍ എയര്‍ഹോസ്റ്റസ് പിടിയില്‍

Written by Taniniram

Published on:

കണ്ണൂര്‍ : എയര്‍ഇന്ത്യാ എക്‌സ്പ്രസ്സില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച എയര്‍ഹോസ്റ്റസ് പിടിയില്‍. കൊല്‍ക്കത്ത സ്വദേശിയായ സുരഭി ഖത്തൂണ്‍ ആണ് കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ പിടിയിലായത്. മലദ്വാരത്തില്‍ ഒളിപ്പിച്ച 950 ഗ്രാമിലുളള നാല് ക്യാപ്‌സൂളുകളാണ് കണ്ടെത്തത്.
നേരത്തെയും ഇവര്‍ സ്വര്‍ണം കടത്തിയതായി കസ്റ്റംസിന് സൂചനയുണ്ട്

മസ്‌കറ്റില്‍ നിന്ന് കണ്ണൂരിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 714 വിമാനത്തിലാണ് സുരഭി എയര്‍ഹോസ്റ്റസായിരുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇത്തരത്തില്‍ ആദ്യമായാണ് സ്വര്‍ണം കടത്തിയതിന് വിമാന ജീവനക്കാര്‍ അറസ്റ്റിലാകുന്നത്. സംഭത്തെത്തുടര്‍ന്ന് വ്യാപകമായ അന്വേഷണം ആരംഭിച്ചു. കൂടുതല്‍ ജീവനക്കാര്‍ക്ക് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കും.

See also  ജനവിധി 2024 : ലോക്സഭാ തെര‍ഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു, 7 ഘട്ടങ്ങളിൽ വോട്ടെടുപ്പ്, കേരളത്തിൽ ഏപ്രിൽ 26

Related News

Related News

Leave a Comment