പെരുമഴ : മത്സ്യകർഷകർ ദുരിതത്തിൽ

Written by Taniniram

Published on:

വെള്ളാങ്കല്ലൂർ: മഴപെയ്തതോടെ മത്സ്യ കർഷകർ ദുരിതത്തിൽ. മലിനജലം ഒഴുകിവന്ന് മത്സ്യ കൃഷി നടത്തുന്ന ഇടങ്ങളിലേക്ക് വന്നു മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. പൂവത്തുംകടവ് കനോലി കനാലിൽ കൂടുകെട്ടി വളർത്തിയിരുന്ന മത്സ്യങ്ങൾ ചത്തുപൊങ്ങി. സർക്കാർ സഹായത്തോടെ നടത്തുന്ന മത്സ്യക്കൂടു കൃഷിയിലെ മത്സ്യങ്ങളാണ് ചത്തത്. മലിനജലം പുഴയിലേക്ക് തുറന്നു വിട്ടതാണ് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമെന്ന് കർഷകർ. 25 ലക്ഷം രൂപയുടെ നഷ്ട്‌ടമുണ്ടായതായും കർഷകൻ പറയുന്നു. കഴിഞ്ഞ ദിവസം മതിലകത്തും സമാന രീതിയിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയിരുന്നു. ലക്ഷങ്ങൾ ചെലവിട്ടു നടത്തുന്ന ഈ മത്സ്യകൃഷി പാതിവഴിയിൽ നഷ്ടമായി പോകുന്നത് മത്സ്യ കർഷകർക്ക് ഇടിത്തീ ആകുന്നു. സർക്കാർ സഹായത്തിന് പുറമേ കടം വാങ്ങിയും മറ്റുമാണ് മത്സ്യകർഷകർ കൃഷി ചെയ്തുവരുന്നത്.

See also  പിന്നോക്ക വിഭാഗം വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം നടത്തി

Related News

Related News

Leave a Comment