ശശിതരൂരിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ശിവകുമാര്‍ സ്വര്‍ണ്ണം കടത്തവെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ കസ്റ്റഡിയില്‍

Written by Taniniram

Updated on:

ന്യൂഡല്‍ഹി: വന്‍ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ചെന്നാരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ശശി തരൂരിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ശിവകുമാര്‍ ഡല്‍ഹി ഐജിഐ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്.

ഐജിഐ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 3ല്‍ ബുധനാഴ്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശിവപ്രസാദിനെ പരിശോധിച്ചപ്പോള്‍ ഏകദേശം മുപ്പത് ലക്ഷത്തോളം വിലയേറിയ സ്വര്‍ണ്ണം കൈവശമുണ്ടായിരുന്നൂവെന്നാണ് സൂചന.ഇയാൾ യാത്രക്കാരിൽ നിന്നും സ്വർണം വാങ്ങാനെത്തിയതാണെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നത്. ചോദ്യം ചെയ്യലില്‍ സ്വര്‍ണ്ണത്തിന്റെ ഉറവിടത്തെക്കുറിച്ച് തൃപ്തികരമായ ഉത്തരം നല്‍കാന്‍ ശിവപ്രസാദിന് കഴിഞ്ഞില്ല തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സംഭവത്തില്‍ വിശദീകരണവുമായി ശശിതരൂര്‍ എക്‌സില്‍ കുറിച്ചത് ഇങ്ങനെയാണ്. എയര്‍പോര്‍ട്ട് ഫെസിലിറ്റേഷന്‍ സഹായത്തിനായി പാര്‍ട്ട് ടൈം സേവനം നല്‍കുന്ന എന്റെ മുന്‍ സ്റ്റാഫ് അംഗമാണ് ശിവകുമാര്‍, ഈ സംഭവം കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. 72 വയസ്സുള്ള വിരമിച്ചയാളാണ്, പതിവായി ഡയാലിസിസിന് വിധേയനായ അദ്ദേഹത്തെ അനുകമ്പയുടെ അടിസ്ഥാനത്തില്‍ പാര്‍ട് ടൈം ജോലിക്കായി നിര്‍ത്തുകയായിരുന്നു. അന്വേഷണങ്ങള്‍ക്ക് അധികാരികളോട് സഹകരിക്കും.

Leave a Comment