ചർമ്മം തിളങ്ങാൻ അരിപ്പൊടി മാസ്കുകൾ

Written by Web Desk1

Published on:

ചർമ്മ സംരക്ഷണത്തിൽ അരിപ്പൊടിയ്ക്കുള്ള പങ്ക് വളരെ വലുതാണ്. വെയിലേറ്റ് വാടിയ ചർമ്മത്തിൻ്റെ തിളക്കം കൂട്ടാൻ അരിപ്പൊടി ഏറെ സഹായിക്കും. മാത്രമല്ല ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളാനും അരിപ്പൊടി ഏറെ സഹായിക്കും.

തൈര്

1 ടേബിൾ സ്പൂൺ അരിപ്പൊടിയും തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. സാധാരണ തൈര് വേണം ഇതിനായി ഉപയോഗിക്കാൻ. ഇനി ഈ പേസ്റ്റ് മുഖത്തിട്ട് 15 മുതൽ 20 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കാം.

മഞ്ഞൾ

1 ടേബിൾ സ്പൂൺ അരിപ്പൊടിയും അൽപ്പം മഞ്ഞളും കുറച്ച് വെള്ളവും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഈ മാസ്ക് മുഖത്തിട്ട് 20 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കാം.

തേങ്ങാപ്പാൽ

1 ടേബിൾ സ്പൂൺ അരിപ്പൊടിയും തേങ്ങാപ്പാലും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഇത് മുഖത്തിട്ട് 20 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കാം.

നാരങ്ങ നീര്

1 ടേബിൾ സ്പൂണും അരിപ്പൊടിയും ചേർത്ത് നാരങ്ങ നീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഇത് മുഖത്തിടുക. അത് കഴിഞ്ഞ് 20 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കാം.

ഗ്രീൻ ടീ

1 ടേബിൾ സ്പൂൺ അരിപ്പൊടിയും അൽപ്പം ഗ്രീൻ ടീയും ചേർത്ത് യോജിപ്പിക്കുക. അതിന് ശേഷം ഈ പേസ്റ്റ് മുഖത്തിട്ട ശേഷം ഇത് കഴുകി വ്യത്തിയാക്കാം.

കറ്റാർവാഴ

ചർമ്മത്തിന് കറ്റാർവാഴ ഏറെ നല്ലതാണ്. 1 ടേബിൾ സ്പൂൺ അരിപ്പൊടിയും കറ്റാർവാഴയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഈ പേസ്റ്റ് മുഖത്തിട്ട് 20 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കാം.

തേൻ

1 ടേബിൾ സ്പൂൺ അരിപ്പൊടിയും അൽപ്പം തേനും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഇത് മുഖത്തിട്ട് 20 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കാം.

See also  ഉണക്കമുന്തിരി ഒരു ചെറിയ മുന്തിരി അല്ല; അറിയാം ഗുണങ്ങള്‍

Leave a Comment