പ്രധാനമന്ത്രി കന്യാകുമാരിയിലേക്ക്. ധ്യാനത്തിനായി ഇത്തവണ തെരഞ്ഞെടുത്തത് വിവേകാനന്ദമണ്ഡപം

Written by Web Desk1

Updated on:

ദിവസങ്ങള്‍ നീണ്ട തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ശേഷം 3 ദിവസം ധ്യാനത്തിലിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശീലമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് ശേഷം അദ്ദേഹം ഒരു ഹിമാലയന്‍ ഗുഹയിലാണ് ധ്യാനമനുഷ്ഠിച്ചത്. തിരികെ വന്ന് വിജയശ്രീലാളിതനായി അധികാരത്തിലേറുകയായിരുന്നു.

ഇത്തവണ അദ്ദേഹം കന്യാകുമാരിയിലെ വിവേകാനന്ദപാറയില്‍ നിര്‍മിച്ച വിവേകാനന്ദ മണ്ഡപത്തില്‍ 3 ദിവസം ഇരുന്ന് ധ്യാനിക്കാന്‍ എത്തുന്നൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് ജൂണ്‍ ഒന്നിന് നടക്കും. വ്യാഴാഴ്ച വൈകീട്ട് പ്രചാരണം സമാപിക്കും. ഈ പ്രചാരണം പൂര്‍ത്തിയാക്കിയ ശേഷം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മോദി കന്യാകുമാരിയിലെത്തുമെന്ന് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

കന്യാകുമാരിയിലെത്തുന്ന പ്രധാനമന്ത്രി 30, 31, ജൂണ്‍ 1 തീയതികളില്‍ മൂന്ന് ദിവസം കുമാരി വിവേകാനന്ദ മണ്ഡപത്തില്‍ ചെലവഴിക്കുമെന്നാണ് ഇപ്പോള്‍ വിവരം ലഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയെ വരവേല്‍ക്കുന്നതിന്‍റെ ഭാഗമായുളള സുരക്ഷാക്രമീകരണങ്ങള്‍ കന്യാകുമാരിയില്‍ ആരംഭിച്ചു.

Related News

Related News

Leave a Comment