2024 ലെ കാന്‍ ചലച്ചിത്ര മേളയില്‍ ഇന്ത്യയ്ക്ക് സന്തോഷ നിമിഷങ്ങള്‍ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന് ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടി. പായല്‍ കപാഡിയയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയില്‍ പ്രധാനവേഷത്തിലെത്തുന്നത് മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ് . നേട്ടത്തില്‍ അഭിമാനമെന്നും പുരസ്‌കാര സ്വീകരണത്തിന് പിന്നാലെ ഇരു താരങ്ങളും പ്രതികരിച്ചു. മുപ്പത് വര്‍ഷങ്ങള്‍ക്കുശേഷാണ് ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ ഇന്ത്യന്‍ സിനിമയ്ക്ക് കാനില്‍ പുരസ്‌കാരം ലഭിക്കുന്നത്.
വൈവിധ്യമാര്‍ന്ന സിനിമകളിലൂടെ ലോകത്തെ അദ്ഭുതപ്പെടുത്തുന്ന ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനമായി ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന സിനിമ. സിനിമയുടെ സ്‌ക്രീനിങ്ങിന് ശേഷം നീണ്ട കൈയ്യടികളോടെയാണ് പ്രേക്ഷകര്‍ സിനിമയെ അഭിനന്ദിച്ചത്. വേര്‍പിരിഞ്ഞ ഭര്‍ത്താവില്‍ നിന്ന് ഒരു സമ്മാനം ലഭിക്കുമ്പോള്‍ ജീവിതത്തില്‍ അപ്രതീക്ഷിത വഴിത്തിരിവുണ്ടാകുന്ന നഴ്സായ പ്രഭയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ഇന്‍ഡോ-ഫ്രഞ്ച് സഹകരണത്തോടെയാണ് ചിത്രം നിര്‍മ്മിച്ചത്.