ഉറക്കത്തിലേക്ക് വഴുതി വീണപ്പോഴാണ് ഭയങ്കരമായ ശബ്ദത്തിൽ വീടിനു മുകളിൽ എന്തോ വീണ് ജസീന കണ്ണ് തുറന്നത്. ശരീരത്തിൽ എന്തൊക്കെയോ വന്ന് വീഴുന്നു. ഇരുട്ടത്ത് ഒന്നും മനസ്സിലായില്ല ആദ്യം എന്ന് ജസീന പറയുന്നു. ചാവക്കാട് എടക്കഴിയൂർ പഞ്ചവടി കടപ്പുറത്ത് ഇന്നലെ രാത്രി റസാക്ക് എന്നയാളുടെ ഓട് വീടിന്റെ മേലെയാണ് വലിയ കാറ്റാടി മരം വീണ് വീട് പൂർണ്ണമായും തകർന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ ജസീനക്കും (35) മക്കളായ റെജീന(16) റഫാന (13) റിൻഷ (10) എന്നിവർക്ക് സാരമായ പരിക്കേറ്റു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വാതിൽ പൊളിച്ച് അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിച്ചത്. നാലു പേരെയും ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി പോയാൽ ഇവർക്ക് കിടപ്പാടം ഇല്ല. വീട്ടുപകരണങ്ങളും എല്ലാം നശിച്ചു പോയി. തമായ കാറ്റും മഴയും ചാവക്കാട് ഗുരുവായൂർ മേഖലകളിൽ ഇന്നലെ ഉണ്ടായിരുന്നു. സർക്കാർ ഇടപെട്ട് വീട് ശരിയാക്കി തരണമെന്നാണ് ജസീന പറയുന്നത്. ലക്ഷങ്ങളുടെ നാശനഷ്ടം ഈ കുടുംബത്തിന് ഉണ്ടായിട്ടുണ്ട്. വീട് പൂർണ്ണമായും തകർന്നു.
കാറ്റാടി മരം വീണ് കുട്ടികൾ അടക്കം നാലുപേർക്ക് ഗുരുതര പരിക്ക്
 
                                    
- Advertisement -


