മദ്യനയ വിവാദങ്ങള്‍ക്കിടയില്‍ മന്ത്രി എം.ബി.രാജേഷ് കുടുംബത്തോടൊപ്പം വിദേശത്തേക്ക്; സ്വകാര്യ സന്ദര്‍ശനമെന്ന് മന്ത്രിയുടെ ഓഫീസ്‌

Written by Taniniram

Published on:

തിരുവനന്തപുരം : മന്ത്രി എം.ബി.രാജേഷും കുടുംബവും വിദേശത്ത്. ഫ്രാന്‍സ്, ബെല്‍ജിയം, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് യാത്ര. സ്വകാര്യ സന്ദര്‍ശനമാണ്. അതിനാല്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കില്ലെന്നും മന്ത്രിയുടെ ഓഫീസ്. നേരത്തെ മുഖ്യമന്ത്രിയും കുടുംബവും വിദേശ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയിരുന്നു.

മദ്യനയത്തില്‍ ഇളവുകള്‍ നല്‍കാന്‍ ബാറുടമകള്‍ പിരിവ് നടത്താന്‍ ഉദ്ദേശിക്കുന്ന ശബ്ദരേഖ പുറത്ത് വന്നതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കിടയിലാണ് എക്‌സൈസ് മന്ത്രിയുടെ വിദേശയാത്ര. യാത്ര നേരത്തെ തീരുമാനിച്ചതാണ്. ശബ്ദരേഖയില്‍ അന്വേഷണം ആവശ്യപ്പെട്ട് എം.ബി.രാജേഷ് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. മദ്യനയത്തില്‍ പ്രാരംഭിക ചര്‍ച്ചകള്‍ പോലും ആരംഭിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചിരുന്നു.

See also  അർജുനായി വീണ്ടും ഈശ്വർ മാൽപെ തിരച്ചിലാരംഭിച്ചു…

Related News

Related News

Leave a Comment