10 വയസുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍;പ്രതി സ്ഥിരം കുറ്റവാളി; ഫോണ്‍ വിളി കുരുക്കായി

Written by Taniniram

Published on:

കാസര്‍ഗോഡ് : ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റിലായി. കുടക് നാപ്പോകിലെ പി എ സലീം ആണ് അറസ്റ്റിലായത്. നാടിനെ മൊത്തം ഭീതിയിലാഴ്ത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടിയത് ആന്ധ്രയിലെ അഡോണിയില്‍ നിന്നാണ് . പണം കവരനായി കമ്മല്‍ മോഷ്ടിക്കുവാനാണ് ശ്രമിച്ചതെന്നും എന്നാല്‍ കുട്ടി ഉണരും എന്ന് കരുതിയാണ് തട്ടിക്കൊണ്ടുപോയതെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി. ബഹളം വെച്ച കുട്ടിയെ ഇയാള്‍ മര്‍ദ്ദിക്കുകയും കൊന്നുകളുയും എന്ന് പ്രതി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പൊലീസ് പറഞ്ഞു.

പ്രതിക്കായി വ്യാപക 25 അംഗ പോലീസ് സംഘം വ്യാപകമായ അന്വേഷണമാണ് നടത്തിയിരുന്നത്. സലീം ഫോണില്‍ വീട്ടിലേക്ക് വിളിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. സ്ഥിരം കുറ്റവാളിയായ ഇയാള്‍ സ്വന്തം ഫോണ്‍ ഉപയോഗിക്കുന്നതിന്റെ അപകടം മനസിലാക്കി മറ്റൊരു ഫോണില്‍ നിന്നാണ് വീട്ടിലേക്ക് വിളിച്ചത്. സിസിടിവിയില്‍ ഇയാളെ തിരിച്ചറിഞ്ഞെങ്കിലും അറസ്റ്റ് ചെയ്യുക എളുപ്പമായിരുന്നില്ല പോലീസിന്‌.

ഒരു വര്‍ഷത്തില്‍ അധികമായി യുവാവ് സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. അതിനാല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടുപിടിച്ചുളള അന്വേഷണം സാധ്യമല്ലായിരുന്നു. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ശേഷം നല്ല സ്വഭാവക്കാന്‍ നടിച്ച് ജീവിക്കുന്ന ചെയ്യുന്ന രീതിയാണ് പ്രതിയുടേത്.

ബൈക്കില്‍ എത്തി മാല പിടിച്ചു പറിച്ച കേസിലും . പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ട് പോയി വനത്തിലെത്തിച്ച് പീഡിപ്പിച്ചതിന് പോക്സോ കേസിലും ഇയാള്‍ പ്രതിയാണ്. ഈ കേസുകളില്‍ റിമാന്റിലായി ജയിലില്‍ കഴിഞ്ഞതിന് ശേഷം മൂന്ന് മാസം മുമ്പാണ് പുറത്തിറങ്ങിയത്.

See also  അശ്ലീല സന്ദേശവും ചിത്രങ്ങളും 15 കാരിക്ക് അയച്ച് പീഡിപ്പിച്ച ബിജെപി നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ

Leave a Comment