മതിലകത്ത് റേഷൻ അരിയിൽ മായം കലർന്നുവെന്ന് സംശയം. ചൂടുവെള്ളം ഒഴിച്ച് കഴുകിയപ്പോഴാണ് ചുവന്ന മട്ടയരി വെള്ള അരിയായി മാറിയത്. പ്ലാക്കിൽ ജെസ്സി എന്ന വീട്ടമ്മയാണ് ചൂടുവെള്ളത്തിൽ അരി കഴുകിയപ്പോൾ കയ്യിൽ ചുവന്ന മെഴുക്കു പോലെയുള്ള പദാർത്ഥം കയ്യിൽ പറ്റി പിടിച്ചത്. മതിലകം എ ആർ ഡി 164 നമ്പർ റേഷൻ കടയിൽ നിന്നുള്ള അരിയിലാണ് മായം എന്ന് സംശയം.
ഈ അരി തന്നെ മറ്റൊരു വീട്ടമ്മയും ചൂടുവെള്ളത്തിൽ കഴുകി സമാന അനുഭവം ഉണ്ടായതായി റേഷൻ കട ഉടമ അറിയിച്ചു. ഈ അരി തന്നെ പച്ചവെള്ളത്തിൽ കഴുകിയപ്പോൾ ഒരു വ്യത്യാസവും കണ്ടില്ലെന്നും വീട്ടമ്മ സാക്ഷ്യപ്പെടുത്തുന്നു. ചൂടുവെള്ളത്തിൽ കഴുകുമ്പോൾ അരിയുടെ നിറം മാറി വെള്ളനിറമായി പോകുന്നു. പന്നിക്കൽ ഫുഡ് പ്രോഡക്ട്സ് വിതരണത്തിന് എത്തിച്ച അരിയാണ് റേഷൻ കടകളിൽ നിന്നും കാർഡ് ഉടമകൾക്ക് നൽകിയത്. സംഭവം അറിഞ്ഞ് താലൂക്ക് റേഷനിങ് ഇൻസ്പെക്ടർ ഈ അരി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. അരി പരിശോധനയ്ക്ക് അയച്ചതായും റേഷനിങ് ഇൻസ്പെക്ടർ അറിയിച്ചു.