അടുക്കളയിലെ ഔഷധക്കൂട്ട് ; വായ്‌നാറ്റം, പല്ലിലെ കറ, മഞ്ഞ നിറം മാറ്റാൻ ഒറ്റമൂലി…

Written by Web Desk1

Updated on:

ദന്തസംരക്ഷണം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്, പലപ്പോഴും നമ്മുടെ ആത്മവിശ്വാസക്കുറവിന് ദന്താരോഗ്യം ഒരു കാരണമാകുന്നുണ്ട്. പല്ലിലെ മഞ്ഞ നിറവും വായ്‌നാറ്റവും നിങ്ങളുടെ ആത്മവിശ്വാസത്തെ തകര്‍ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാത്തത് കൂടുതല്‍ പ്രശ്‌നത്തിലാക്കുന്നു. വീട്ടില്‍ തന്നെ നമുക്ക് ഉപ്പും തേനും ഉപയോഗിച്ച് പല്ലിലെ മഞ്ഞ നിറത്തെ ഇല്ലാതാക്കാന്‍ സാധിക്കും. ആരോഗ്യത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ദന്താരോഗ്യവും വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്.

ഇനി മഞ്ഞ നിറമുള്ള പല്ലിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തയ്യാറാക്കാവുന്ന പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാം. വളരെ എളുപ്പത്തില്‍ നമ്മുടെ അടുക്കളക്കൂട്ടുകളില്‍ നിന്ന് തന്നെ നമുക്ക് ഈ പ്രശ്‌നത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. പല്ലിലെ മഞ്ഞ നിറത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടിയും പല്ലിലെ കറ പാടേ മായ്ച്ച് കളയുന്നതിന് വേണ്ടിയും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
പല്ലിന്‍റെ ആരോഗ്യത്തിന്‍റെ കാര്യത്തില്‍ എപ്രകാരം ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാം എന്ന് പലര്‍ക്കും അറിയില്ല. പലപ്പോഴും പല്ലിലെ മഞ്ഞ നിറം, കറ, വായ്‌നാറ്റം എന്നിവക്ക് കാരണമാകുന്ന ചിലതുണ്ട്. ദന്തസംരക്ഷണത്തില്‍ നിങ്ങള്‍ പുറകിലേക്ക് ആവുന്നത് തന്നെയാണ് പലപ്പോഴും ഇതിന്‍റെ പ്രധാന കാരണം. ഉപ്പ്, തേന്‍ എന്നിവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മിശ്രിതം കൊണ്ട് പക്ഷേ ഈ പ്രശ്‌നങ്ങളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. പല്ലിന്‍റെ അണുബാധകള്‍ പ്രതിരോധിക്കുന്നതിനും ഇത് സഹായിക്കുന്നു. ദിനവും ഈ മിശ്രിതം കൊണ്ട് പല്ല് തേക്കുന്നത് പല്ലിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

പല്ലിന്‍റെ തിളക്കം വര്‍ദ്ധിപ്പിക്കും
പല്ലിന്‍റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ് ഉപ്പും തേനും ചേര്‍ന്ന മിശ്രിതം. ഇത് പല്ലിനെ ആഴത്തില്‍ വൃത്തിയാക്കുന്നു, പല്ലിലെ കറയെ പൂര്‍ണമായും ഇല്ലാതാക്കുന്നതോടൊപ്പം തന്നെ പല്ലിലെ മഞ്ഞ നിറത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു. ഉപ്പ് തന്നെയാണ് ഇത്തരം പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. ഒരാഴ്ചത്തെ ഉപയോഗത്തില്‍ തന്നെ നിങ്ങള്‍ക്ക് ഇത് മനസ്സിലാവും.

സെന്‍സിറ്റീവ് പല്ലുകള്‍
പല്ലിലെ സെന്‍സിറ്റീവിറ്റി വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രായം കൂടുന്നതിന് അനുസരിച്ച് ഈ പ്രശ്‌നവും വര്‍ദ്ധിച്ച് വരുകയാണ് ചെയ്യുന്നത്. സെന്‍സിറ്റീവ് പല്ലുകള്‍ നിങ്ങളുടെ ആരോഗ്യവും പ്രശ്‌നത്തിലാണ് എന്നാണ് സൂചിപ്പിക്കുന്നത്. ഉപ്പ് തേന്‍ മിശ്രിതം പക്ഷേ പല്ലിന്‍റെ സെന്‍സിറ്റീവിറ്റിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഒറ്റ ദിവസം കൊണ്ട് തന്നെ ചെറിയ ചില മാറ്റങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഇവ ഉപയോഗിക്കുന്നത് പല്ലിന്‍റെ വേരുകളേയും ശക്തിപ്പെടുത്തുന്നു.

പല്ലിന്‍റെ കറ
പല്ലിലുണ്ടാവുന്ന കറയാണ് മറ്റൊരു പ്രശ്‌നം. അതിനെ എത്രയും പെട്ടെന്ന് ഇല്ലാതാക്കുക എന്നതാണ് ആദ്യത്തെ കാര്യം. പലരിലും ആത്മവിശ്വാസക്കുറവുണ്ടാക്കുന്നതാണ് പല്ലിലെ കറ. ഇതിന് വേണ്ടി തേന്‍ ഉപ്പ് മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് പല്ലിന്‍റെ ബലം വര്‍ദ്ധിപ്പിക്കുന്നതിനും അതോടൊപ്പം പല്ലിലെ കറയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. പല ദന്തപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

വായ്‌നാറ്റത്തിന് പ്രതിരോധം
വായ് നാറ്റത്തിന് പരിഹാരമാണ് ഉപ്പും തേനും. ഇവ രണ്ടും ഉപയോഗിക്കുന്നത് വഴി പല്ലിന്‍റെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിന് സാധിക്കുന്നു. ഇത് എല്ലാ വിധത്തിലുള്ള അസ്വസ്ഥതകളേയും ഇല്ലാതാക്കുകയും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്നതിന് സഹായിക്കുകയും ചെയ്യുന്നു. എത്ര വലിയ മാറാത്ത വായ്‌നാറ്റമെങ്കിലും തേനും ഉപ്പും അതിനെ പ്രതിരോധിക്കുന്നതിന് മികച്ചതാണ്. സ്ഥിരമായി നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം.

മോണരോഗങ്ങള്‍ക്ക് പരിഹാരം
മോണരോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി തേന്‍ ഉപ്പ് മിശ്രിതം ഉപയോഗിക്കാം. ഇത് പല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിനും മോണയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. ദിവസവും ഇതുപയോഗിച്ച് പല്ല് തേക്കുന്നത് മോണ രോഗങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ പല്ലുകളെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. ദിവസവും ഉപയോഗിക്കുന്നത് വഴി അത് ആരോഗ്യത്തോടെ നിങ്ങളുടെ പല്ലും മോണയും സംരക്ഷിക്കുന്നു.

Leave a Comment