ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

Written by Taniniram

Updated on:

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. അദ്ദേഹം സഞ്ചരിച്ച ഹെലികോപ്ടര്‍ വനമേഖലയില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഇറാന്‍-അസര്‍ബൈജാന്‍ അതിര്‍ത്തിയില്‍ അണക്കെട്ട് ഉദ്ഘാടനത്തിനുശേഷം തിരികെ പോകുമ്പോഴാണ് അപകടം. അദ്ദേഹം സഞ്ചരിച്ച ഹെലികോപ്ടര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. പ്രസിഡന്റിനൊപ്പം വിദേശകാര്യമന്ത്രി അമീര്‍ അബ്ദുല്ലാഹിയാനും അപകടത്തില്‍പ്പെട്ട് ജീവന്‍ നഷ്ടമായി. അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകടസ്ഥലത്ത് എത്താനായത്.

ആണവ വിഷയത്തില്‍ പാശ്ചാത്യ രാജ്യങ്ങളുടെ കടുത്ത എതിര്‍പ്പ് നേരിടുന്ന ഇറാന്‍ ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെ പുതിയവ വാങ്ങുന്നതിനും അവയുടെ അറ്റകുറ്റപ്പണിക്കുള്ള ഭാഗങ്ങള്‍ സംഘടിപ്പിക്കുന്നതിനും കഴിയാത്ത സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇറാന് മേല്‍ കടുത്ത ഉപരോധങ്ങളാണ് മിക്ക രാജ്യങ്ങളും നടപ്പാക്കുന്നത്. ഇറാന്‍ സൈന്യത്തിന്റെ പക്കലുള്ള പല വിമാനങ്ങളും ഹെലികോപ്റ്ററുകളും കാലപ്പഴക്കമുളളതാണ്.

See also  ഭക്ഷ്യ വിഷബാധയേറ്റ് രാഹുല്‍ ഗാന്ധി, കടുത്ത പനി; കേരളത്തിലെ പ്രചാരണ പരിപാടികള്‍ റദ്ദാക്കി

Related News

Related News

Leave a Comment