ഭിന്നശേഷി കുട്ടിയുടെ സ്കൂൾ പ്രവേശനം: നിഷേധാത്മക നിലപാട് എടുത്ത പ്രഥമാധ്യാപകന് സസ്പെൻഷൻ

Written by Taniniram

Updated on:

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് നിഷേധ മനോഭാവത്തിൽ പെരുമാറിയഭിന്നശേഷിയുള്ള കുട്ടിയുടെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് നിഷേധ മനോഭാവത്തിൽ പെരുമാറിയ പ്രഥമാധ്യാപകനെ സസ്പെൻഡ് ചെയ്‌തതായി മന്ത്രി വി ശിവൻകുട്ടി. തൃശൂർ കുന്നംകുളം എം.ജെ.ഡി സ്കൂ‌കൂളിലെ പ്രഥമാധ്യാപകൻ പി.ജി ബിജുവിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് ചെയ്ത‌ത്. ഭിന്നശേഷിയുള്ള മകന്റെ അഡ്‌മിഷൻ ആവശ്യവുമായി പോയപ്പോൾ സ്കൂളിൽ നിന്നുണ്ടായ ദുരനുഭവം വിദ്യാർഥിയുടെ മാതാവ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു. അത് ശ്രദ്ധയിൽപ്പെട്ട മന്ത്രി വി ശിവൻകുട്ടി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പരീക്ഷാ ഭവൻ ജോയിൻ്റ് കമ്മിഷണറിനെ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. പ്രഥമാധ്യാപകനെ സസ്പെൻഡ് ചെയ്‌തതായി മന്ത്രി വി ശിവൻകുട്ടി. തൃശൂർ കുന്നംകുളം എം.ജെ.ഡി സ്കൂ‌കൂളിലെ പ്രഥമാധ്യാപകൻ പി.ജി ബിജുവിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് ചെയ്ത‌ത്. ഭിന്നശേഷിയുള്ള മകന്റെ അഡ്‌മിഷൻ ആവശ്യവുമായി പോയപ്പോൾ സ്കൂളിൽ നിന്നുണ്ടായ ദുരനുഭവം വിദ്യാർഥിയുടെ മാതാവ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു. അത് ശ്രദ്ധയിൽപ്പെട്ട മന്ത്രി വി ശിവൻകുട്ടി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പരീക്ഷാ ഭവൻ ജോയിൻ്റ് കമ്മിഷണറിനെ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.

See also  മുൻ വിദ്യാഭ്യാസ മന്ത്രിക്കെതിരെ വി. ശിവൻകുട്ടി

Leave a Comment