ഭക്തിയോടെയും ശ്രദ്ധയോടെയും സ്തുതിച്ചാൽ അതിവേഗം അനുഗ്രഹിക്കുന്ന ഭഗവാനാണ് സുബ്രഹ്മണ്യസ്വാമി. ദുരിതങ്ങൾ അകറ്റുന്നതിനും ആഗ്രഹസാഫല്യത്തിനും സുബ്രഹ്മണ്യ ഭജനം എപ്പോഴും നല്ലതാണ്.
വളരെയധികം അത്ഭുതശക്തിയുള്ളതാണ് മുരുകന്റെ “ഓം വചത്ഭൂവേ നമ:” എന്ന മൂലമന്ത്രം. ധ്യാന ശ്ളോകം ചൊല്ലി സുബ്രഹ്മണ്യസ്വാമിയുടെ രൂപം ധ്യാനിച്ച് കൊണ്ട് വേണം മൂലമന്ത്രം ജപിക്കേണ്ടത്. ദിവസേന 108 പ്രാവശ്യം ഇത് ജപിക്കുക. രാവിലെയും വൈകുന്നേരവും ജപിക്കുന്നതും ഉത്തമമാണ്. നിത്യജപത്തിനായി മത്സ്യമാംസാദികൾ ഉപേക്ഷിക്കണമെന്നില്ല. ബ്രഹ്മചര്യവും ആവശ്യമില്ല. ആദ്യം 108 വീതം 36 ദിവസം ജപിക്കണം.
നെയ്‌വിളക്ക് തെളിച്ചാണ് ജപം നടത്തേണ്ടത്. കിഴക്കും പടിഞ്ഞാറും തിരിയിട്ട് തെളിക്കുന്നത് നല്ലത്. നിത്യേന ഈ മന്ത്രം ജപിച്ചാൽ തന്നെ എല്ലാ വിഷമങ്ങളും തീരും. സ്ത്രീകൾ ആർത്തവ കാലത്തെ 7 ദിവസം ജപിക്കുവാൻ പാടില്ല. പുല, വാലായ്മ വന്നാൽ ജപിക്കരുത്. 18 ദിവസത്തിൽ കൂടുതൽ ജപത്തിന് മുടക്കം വരാൻ പാടില്ല.
ധ്യാന ശ്ളോകം:
സ്ഫുരൻ മകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക
സ്രജാകലിതകന്ധരം കരയുഗേന ശക്തിം പവിം
ദധാനമഥവാ കടീകലിത വാമഹസ്തേഷ്ടദം
ഗുഹം ഘുസൃണ ഭാസുരം സ്മരതു പീതവാസോവസം
ഭഗവാൻറെ രൂപം എന്നും രാവിലെയും വൈകിട്ടും സങ്കല്പിച്ചാൽ തന്നെ മനസ് ശാന്തമാകുകയും പാപശാന്തിയും ലഭിക്കും.