`ഭക്ഷണം കൊടുത്തിട്ടും മോഹൻലാൽ തിരിഞ്ഞു നോക്കിയില്ല’ നടി ശാന്തി വില്യംസ്

Written by Web Desk1

Published on:

ഒട്ടനവധി സിനിമകളിലും സീരിയലുകളിലുമടക്കം അഭിനയിച്ച മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തി വില്യംസ്. പ്രശസ്ത ഛായാഗ്രാഹകനും നിർമ്മാതാവും സംവിധായകനുമായ ജെ വില്യംസിന്റെ ഭാര്യയാണ് ശാന്തി വില്യംസ്.

നടൻ മോഹൻലാലിനെതിരെ ശാന്തി വില്യംസ് പറഞ്ഞ ചില പ്രസ്താവനകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മോഹൻലാലിന് നന്ദിയില്ലെന്നും തന്റെ ഭർത്താവ് മരിച്ചപ്പോൾ പോലും വന്നില്ലെന്നുമാണ് നടിയുടെ ആരോപണം. കൂടാതെ മോഹൻലാലിന് ഒത്തിരി തവണ ഭക്ഷണം കൊടുത്തിട്ടുണ്ടെന്നും പറയുന്നു.

“മോഹൻലാൽ വീട്ടിൽ വന്നാൽ അമ്മയുടെ അടുത്ത് നേരെ അടുക്കളയിൽ പോകും. മീൻ കറിയുണ്ടോയെന്ന് ചോദിക്കും. ഉണ്ടല്ലോ എന്ന് പറഞ്ഞാൽ ചെമ്മീനാണോയെന്ന് ചോദിക്കും. ഉടനെ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കും

എന്റെ വീടിനടുത്ത് ഒരു മലയാളം സിനിമ ഷൂട്ടിംഗ് നടന്ന സമയത്ത് ഈ മനുഷ്യൻ കാരിയർ കൊണ്ടുവന്ന്, ഭക്ഷണം കൊണ്ടുപോകും. എന്നാൽ എന്റെ ഭർത്താവ് മരിച്ചപ്പോൾ ഇവർ വന്നില്ല. എനിക്കിവരെ ഇഷ്ടമല്ല. തെറ്റിദ്ധരിക്കരുത്. ഇവരെ എല്ലാവർക്കും ഇഷ്ടമാണ്. എനിക്കിഷ്ടമല്ല. വില്യംസ് അവരെ വച്ച് നാല് സിനിമ ചെയ്തു. ലാൽ, ലാൽ എന്നു പറയുന്ന മനുഷ്യനാണ്. ഇവർക്കൊപ്പം ജോലി ചെയ്തു. ഇവർക്ക് പൈസ കൊടുക്കാൻ വേണ്ടി പൂർണഗർഭിണിയിയായ സമയത്ത് എന്റെ സ്വർണം പണയം വച്ച് 60,000 രൂപ കൊടുത്തിട്ടുണ്ട്. ഈ അവസ്ഥയിൽ എന്തിനാ ചേച്ചി നടന്നതെന്ന് ചോദിച്ച മനുഷ്യൻ വിമാനത്താവളത്തിൽ എന്നെ കണ്ടപ്പോൾ മുഖം തരാതെ ഓടി. ഒരിക്കലും മര്യാദ കാണിച്ചിട്ടില്ല. തെറ്റായി കരുതല്ലേ,’- ശാന്തി വില്യംസ് പറഞ്ഞു.

See also  മാംസ വിൽപ്പനയ്ക്കും ഉച്ചഭാഷിണികൾക്കും നിരോധനം

Leave a Comment