ജീരകമോ ജീരക വെള്ളമോ എന്നും ഉപയോ​ഗിക്കുന്നുണ്ടോ? ഇതറിയാതെ പോയാൽ ‘പണി’ കിട്ടും!

Written by Web Desk1

Published on:

നിരവധി ആരോ​ഗ്യ ​ഗുണങ്ങളാൽ സമ്പന്നമാണ് ജീരകം. മണം കൊണ്ടും രുചി കൊണ്ടും മനസിനെ കീഴടക്കുന്ന ഒന്നാണ് ജീരകം. ശരീരഭാരം കുറയ്‌ക്കാനും ​ദഹനം മെച്ചപ്പെടുത്താനും ജീരകത്തിന് കഴിയുന്നു.

ജീരക വെള്ളം കുടിക്കുന്നത് മലയാളിയുടെ ശീലം തന്നെയാണ്. കൊളസ്ട്രോൾ നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോ​ഗ്യത്തിനും ജീരകം സഹായിക്കുന്നു. ചെറുനാരങ്ങാ നീര് ചേർത്ത് കഴിച്ചാൽ ​ഗർഭിണികൾക്കുണ്ടാകുന്ന ഛർദ്ദി മാറുമെന്ന് വിദ​ഗ്ധർ പറയുന്നു. വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയുന്നതിനും ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.

എന്നാൽ ​ഗുണങ്ങൾക്കൊപ്പം തന്നെ ജീരകം ഉപയോ​ഗിക്കുന്നത് വഴി ചില ദോഷങ്ങളും നിങ്ങളെ തേടിയെത്തും. ജീരക വെള്ളം കുടിക്കുമ്പോഴോ ജീരകം കഴിക്കുമ്പോഴോ പുളിച്ച് തികട്ടൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ ജീരകം കഴിക്കരുത്. നെഞ്ചിരിച്ചിൽ‌ ഉള്ളവരും ജീരകം ഒഴിവാക്കുന്നതാണ് നല്ലത്. അമിതമായി ജീരകം കഴിക്കുന്നത് കരൾ രോ​ഗ സാധ്യത വർ‌ദ്ധിപ്പിക്കുന്നു. പ്രമേഹമുള്ളവരും ഇത് ഒഴിവാക്കണം. ചിലരിൽ അലർജിക്കും ജീരകം കാരണമാകുന്നു.

See also  വീട്ടിൽ ഈ അഞ്ചുകാര്യങ്ങൾ വൃത്തിയോടെ ഉണ്ടെങ്കിൽ ഐശ്വര്യം കളിയാടും… ഇല്ലെങ്കിൽ ഫലം വിപരീതം

Leave a Comment