Exclusive മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാനും രക്ഷയില്ല

Written by Taniniram

Published on:

റിട്ടയര്‍ഡ് സബ് ഇന്‍സ്‌പെകടറെ മണ്ണന്തല ഇന്‍സ്‌പെക്ടര്‍ ഷര്‍ട്ടിനു കുത്തിപ്പിടിച്ചു പുറകോട്ടു ആഞ്ഞു തള്ളി

തിരുവനന്തപുരം :-മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥനെ മണ്ണന്തല ഇന്‍സ്പെക്ടര്‍ കെ ആര്‍ ബിജു പരസ്യമായി അപമാനിച്ചതായി പരാതി. ബിജുവിനെതിരെ നടപടി വേണം എന്നാവശ്യപ്പെട്ടു ജില്ലാ കളക്ട ര്‍ക്കും, മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരിക്കയാണ്. കേരള പോലീസില്‍ നിന്നും സബ് ഇന്‍സ്പെക്ടര്‍ ആയി വിരമിച്ച നാലാഞ്ചിറ കോട്ടമുകള്‍ സ്വദേശി മനോഹരന്‍ നായര്‍ക്കാണ് ഇത്തരം ഒരു ദുരനുഭവം ഉണ്ടായത്. ലോകസഭ തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ 26ന് മണ്ണന്തല 154നമ്പര്‍ പോളിംഗ് സ്റ്റേഷനില്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ ആണ് സംഭവം നടന്നത് എന്നാണ് പരാതിയില്‍ സൂചിപ്പിച്ചിരിക്കുന്നത്

പോളിംഗ് സ്റ്റേഷന്‍ പരിസരത്ത് സ്‌കൂട്ടറില്‍ ഇറങ്ങിയ അവസരത്തില്‍ ആണ് മണ്ണന്തല ഇന്‍സ്പെക്ടര്‍ തന്നോട് മോശമായി പെരുമാറിയതെന്നാണ് പരാതിയിയില്‍ സൂചിപ്പിച്ചിരിക്കുന്നത്. വാഹനം പാര്‍ക്ക് ചെയ്ത അവസരത്തില്‍ അവിടെ ഉണ്ടായിരുന്ന ഇന്‍സ്പെക്ടര്‍ കെ ആര്‍ ബിജു പോളിംഗ് സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും, താനും സുഹൃത്തും അതനുസരിച്ചു പുറത്തേക്കു പോകാന്‍ ഒരുമ്പെടുമ്പോള്‍ നിന്റെ സ്‌കൂട്ടറും എടുത്തു കൊണ്ട് പോടാ എന്ന് ഉച്ചത്തില്‍ ആക്രോശിച്ചു കൊണ്ട് തന്റെ അടുത്തേക്ക് വരു കയുണ്ടായി എന്ന് പരാതിയില്‍ പറയുന്നു. താന്‍ റിട്ടയര്‍ഡ് സബ് ഇന്‍സ്പെക്ടര്‍ ആണെന്ന് പറഞ്ഞ അവസരത്തില്‍ മണ്ണന്തല ഇന്‍സ്പെക്ടര്‍ ഷര്‍ട്ടിനു കുത്തി പ്പിടിച്ചു പുറകോട്ടു ആഞ്ഞു തള്ളിയതിനെ തുടര്‍ന്നു സ്‌കൂട്ടറിന്റെ പുറത്തേക്കു മറിഞ്ഞു വീഴുകയാണ് ഉണ്ടായത്.

യാതൊരു വിധ വാക്കുതര്‍ക്കമൊന്നും ഉണ്ടാകാതെയാണ് SHO ഇത്തരത്തില്‍ പെരുമാറിയത്.സംഭവം കണ്ടു അവിടെ ഉണ്ടായിരുന്നവര്‍ തങ്ങളുടെ സമീപത്തേക്ക് ഓടി എത്തി കാര്യം തിരക്കിയ അവസരത്തില്‍ ഇന്‍സ്പെക്ടര്‍ ലാത്തി ചുഴറ്റി അസഭ്യം വിളിച്ചു എല്ലാപേരെയും ഓടിക്കുകയാണ് ഉണ്ടായിട്ടുള്ളത് എന്നും പരാതിയില്‍ പറയുന്നുണ്ട്. ഈ സംഭവം മനോഹരന്‍ നായരെയും കുടുംബങ്ങളെയും മാനസികമായി തളര്‍ത്തിയിരിക്കയാണ്.2008-ല്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്ന അവസരത്തില്‍ വീശിഷ്ട സേവനത്തിനു മുഖ്യമന്ത്രിയുടെ മെഡല്‍ ലഭിച്ച തനിക്കു ഉണ്ടായ ഇത്തരം ഒരു അനുഭവം അതീവ ഞെട്ടലോടെയാണ് ഓര്‍ക്കുന്നത്. കൂടാതെ 2019-ല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് സുരക്ഷ ഓഫീസര്‍ പദവിയില്‍ ഇരുന്നു വിരമിച്ച തന്നെ പൊതു ജനമധ്യത്തില്‍ പരസ്യമായി അപമാനിച്ച മണ്ണന്തല ഇന്‍സ്പെക്ടര്‍ KR ബിജുവിനെതിരെ നടപടി വേണംഎന്ന ആവശ്യം ശക്തമായി ഉന്നയിക്കുകയാണ് മനോഹരന്‍ നായര്‍. പോലീസില്‍ നിന്നും വിരമിച്ച ആര്‍ക്കും ഇത്തരം ഒരു ദുര്‍ഗതിയും അപമാനവും ഒരിക്കലും ഉണ്ടാകാന്‍ പാടില്ല എന്ന മുന്നറിയിപ്പുമായി.

See also  പാര്‍ലമെന്റിലെ അതിക്രമം; പ്രതികള്‍ 'ഭഗത് സിങ്' എന്ന ഗ്രൂപ്പിന്റെ ഭാഗം

Leave a Comment