അമ്പലപ്പുഴ പാല്‍പ്പായസം തയ്യാറാക്കിയാലോ?

Written by Web Desk1

Updated on:

വേണ്ട ചേരുവകൾ…

പാൽ – 1 ലിറ്റർ
ഉണക്കലരി 100 ഗ്രാം
പഞ്ചസാര 125 ഗ്രാം
കല്കണ്ടം 125 ഗ്രാം (കൽക്കണ്ടം വേണ്ടായെങ്കിൽ 250 ഗ്രാം പഞ്ചസാര ചേർത്തോളൂ )
ഏലക്കാപൊടി 1 സ്പൂൺ
തുളസിയില അലങ്കരിക്കാൻ

തയ്യാറാക്കുന്ന വിധം…

ആദ്യം പാൽ തിളപ്പിച്ചിട്ടു അരി കഴുകി ഇടുക. ശേഷം തിളച്ചു കഴിഞ്ഞാൽ കുക്കർ മൂടി വിസിൽ വച്ച് ചെറിയ തീയിൽ ഒരു 15 മിനിറ്റ് വയ്ക്കുക. ഒരു വിസിൽ വന്നാലും കുഴപ്പമില്ല. 15 മിനിറ്റ് കഴിഞ്ഞു ആവി പോയ ശേഷം ഉരുളി ചൂടാക്കി നെയ്യൊഴിച്ചു അതിൽ പാലും അരിയും വെന്ത മിക്സ്‌ ഒഴിച്ച് പഞ്ചസാരയും കൽക്കണ്ടും ചേർക്കുക. തുടര്‍ന്ന് ഇതിലേയ്ക്ക് ഏലക്ക പൊടിയും ചേർത്ത് നല്ല കുറുക്കിയ പരുവത്തിൽ എടുത്ത് തുളസി ഇലയും ഇട്ട് അലങ്കരിച്ചു ഉപയോഗിക്കാം. ഇത് വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റിയ ഒരു പായസമാണ്.

See also  ചെമ്മീന്‍ കട്‌ലറ്റ്

Leave a Comment