പോക്‌സോ കേസിലെ പ്രതി പിടിയിലായി; പ്രതിയെ പോലീസ് കുടുക്കിയത് മഫ്തിയിലെത്തി തന്ത്രപരമായി

Written by Taniniram

Published on:

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പിടികൂടാന്‍ മഫ്തിയില്‍ എത്തി പോലീസ്.വടക്കേക്കാട് നാലാംകല്ല് കുന്നനയില്‍ വീട്ടില്‍ ഷെക്കീറിനെയാണ് ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സുന്ദരന്‍ സി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പാലക്കാട് അഗളി നരസിംഹമുക്ക് ഊരില്‍ നിന്ന് പിടികൂടിയത്.

2023 സെപ്തംബര്‍ 9 ന് പോക്‌സോ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. പീഡനത്തിനിരയായ അതിജീവിത നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതി ഒളിവില്‍ പോയത്.കൊലപാതകശ്രമം, പോക്‌സോ, കഞ്ചാവ് കേസ്സുകളില്‍ പ്രതിയായ ഷെക്കീര്‍, അഗളി നരസിംഹമുക്ക് ഊരില്‍ ഒളിവില്‍ കഴിഞ്ഞുവരുന്നതായി എ.സി.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം അഗളിയിലെത്തിയത്.

തുടര്‍ന്ന് പ്രതിയെ പോലീസ് സംഘം പിടികൂടുകയായിരുന്നു.സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍. സീനിയര്‍ സി.പി.ഒ ഹംദ്, സിപിഒ മെല്‍വിന്‍ മൈക്കിള്‍ എന്നിവരെ കൂടാതെ അഗളി പോലീസ് സ്റ്റേഷ സബ്ബ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണദാസ്,സീനിയര്‍ സി.പി.ഒ ഹംദ്, സിപിഒ മെല്‍വിന്‍ മൈക്കിള്‍ എന്നിവരെ കൂടാതെ അഗളി പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണദാസ്, എഎസ്.ഐമാരായ സുന്ദരി, ദേവസ്സി, സിപിഒ അഭിലാഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.അറസ്റ്റ് ചെയ്ത പ്രതിയെ വടക്കാഞ്ചേരി ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Leave a Comment