Monday, April 7, 2025

ടിക്കറ്റ് ചോദിച്ചതിന് ടിടിഇയ്ക്ക് മൂക്കില്‍ ഇടി; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

Must read

- Advertisement -

പാലക്കാട്: ട്രെയിനിനുള്ളില്‍ ടിടിഇമാര്‍ക്ക് നേര്‍ക്കുളള ആക്രമണം തുടര്‍ക്കഥയാകുന്നു. ഇന്നലെ ഷൊര്‍ണൂരില്‍ രാജസ്ഥാന്‍ സ്വദേശിയായ ടിടിഇ വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദനമേറ്റത്. റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്‍റില്‍ ടിക്കറ്റെടുക്കാതെ കയറിയ ആളോട് ഫൈന്‍ ആവശ്യപ്പെട്ടപ്പോഴുണ്ടായ തര്‍ക്കത്തിന് പിന്നാലെ മൂക്കില്‍ ശക്തിയായി ഇടിക്കുകയായിരുന്നു. ഇടിയില്‍ മൂക്ക് മുറിഞ്ഞ് രക്തം ഒഴുകി. വസ്ത്രങ്ങളിലും ബോഗിയിലും രക്തം വീണ പാട് പിന്നീട് ചിത്രങ്ങളില്‍ വ്യക്തമായിരുന്നു. അതിക്രമം നടത്തിയ തിരുവനന്തപുരം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് മീണയെ റെയില്‍വെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മംഗലാപുരം – തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്സിലെ ടിടിഇയാണ് വിക്രം കുമാര്‍ മീണ. ഇന്നലെ രാത്രിയില്‍ ട്രെയിന്‍ തിരൂര്‍ എത്താറായപ്പോഴാണ് സംഭവം നടക്കുന്നത്.

എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയായ ടിടിഇ വിനോദ് കുമാറിനെ യാത്രക്കാരന്‍ തള്ളിയിട്ട് കൊന്ന സംഭവത്തിന്‍റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പാണ് കേരളത്തില്‍ വീണ്ടും ഇത്തരത്തിലുളള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്.

See also  മണ്ണിനടിയിലെ മൃതദേഹങ്ങൾ കണ്ടെത്താൻ ഡോഗ് സ്‌ക്വാഡ് ;തകർന്ന കെട്ടിടാവശിഷ്ട്ടങ്ങൾക്കുള്ളിലും പരിശോധന : റിട്ട മേജർ ജനറൽ ഇന്ദ്രബാൽ എത്തും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article