Wednesday, May 21, 2025

മുപ്ലിയത്ത് ഇതരസംസ്ഥാന തൊഴിലാളിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Must read

- Advertisement -

വരന്തരപ്പിള്ളി മുപ്ലിയം പാറക്കുളത്ത് യുവാവിനെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശി 24 വയസുള്ള ധീരജ് സിംഗ് ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. പാറക്കുളത്ത് കെട്ടിട നിർമ്മാണത്തിന് എത്തിയ തൊഴിലാളിയാണ് ഇയാൾ.

ഇതര സംസ്ഥാന തൊഴിലാളികൾ തൃശ്ശൂർ ജില്ലയിൽ വ്യാപകമായി തൊഴിലെടുക്കുന്നുണ്ട്. തൊഴിലാളികൾ ഒരുമിച്ച് കൂട്ടത്തോടെ താമസിക്കുന്നവരിൽ തന്നെ പ്രശ്നങ്ങൾ ഉടലെടുക്കുന്നത് കുറവല്ല. മരണകാരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കഴിയുകയുള്ളൂ എന്ന് വരന്തരപ്പിള്ളി പോലീസ് അറിയിച്ചു.

See also  ചോറ് ഇവിടെയും കൂറ് അവിടെയും തൃശൂർ മേയർക്കെതിരെ വിമർശനവുമായി വി.എസ്.സുനിൽ കുമാർ വിമർശനം ബാലിശമെന്ന് എം.കെ.വർഗീസ്‌
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article