റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം…

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്തെ റേഷൻ കട (Ration Shop) കളുടെ പ്രവർത്തന സമയത്തിൽ മാറ്റം. കേരളത്തിൽ ഉഷ്ണ തരംഗ സാദ്ധ്യത വർദ്ധിച്ചതിനെ തുടർന്നാണ് മാറ്റം. റേഷൻ കട (Ration Shop) കളുടെ പ്രവർത്തനം രാവിലെ എട്ട് മണിമുതൽ 11 മണിവരെയും വൈകുന്നേരം നാല് മണിമുതൽ എട്ട് മണിവരെയായിരിക്കും.

അതേസമയം, ഉ​ഷ്ണ​ത​രം​ഗ​വും​ ​സൂ​ര്യാ​ഘാ​തവും മൂ​ലം​ ​സം​സ്ഥാ​ന​ത്ത് ​മ​ര​ണ​ങ്ങ​ളും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്.​ ഈ മാസം ​ആ​റു​വ​രെ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​കോ​ളേ​ജു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​അ​ട​ച്ചി​ടും.​ ​സ്‌​കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​വ​ധി​ക്കാ​ല​ ​ക്ലാ​സു​ക​ൾ​ ​രാ​വി​ലെ​ 11​ ​മു​ത​ൽ​ മൂന്ന് വ​രെ​ ​ഒ​ഴി​വാ​ക്കും.​ ​

ക​ലാ​കാ​യി​ക​ ​മ​ത്സ​ര​ങ്ങ​ളും​ ​പ​രി​പാ​ടി​ക​ളും​ ​ഈ​ ​സ​മ​യ​ത്ത് ​ന​ട​ത്ത​രു​ത്. മു​ൻ​ ​നി​ശ്ച​യ​ ​പ്ര​കാ​ര​മു​ള്ള​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​മാ​റ്റ​മി​ല്ല.പൊലീസ്, ഫയർഫോഴ്സ് ഉൾപ്പെടെ സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.ആസ്‌ബെസ്റ്റോസ്, ടിൻ ഷീറ്റുകൾ മേൽക്കൂരയായിട്ടുള്ള തൊഴിലിടങ്ങൾ പകൽ സമയം അടച്ചിടണം.

ഇത്തരം വീടുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റണം. പകൽ 11 മുതൽ വൈകിട്ട് മൂന്ന് വരെ നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. നിർമ്മാണ, കർഷക, മത്സ്യത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവരടക്കം ഇതിനനുസരിച്ച് ജോലിസമയം ക്രമീകരിക്കണം.മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ തീപിടിത്ത സാദ്ധ്യതയുള്ള ഇടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തണം. സുരക്ഷ മുൻകരുതൽ സ്വീകരിക്കണം. ആശുപത്രികളുടെയും പ്രധാന സർക്കാർ സ്ഥാപനങ്ങളുടെയും ഫയർ ഓഡിറ്റ് പെട്ടെന്ന് ചെയ്യണം.

Related News

Related News

Leave a Comment