Thursday, April 3, 2025

അടിയേറ്റ് പുറത്ത് പോയ സിജോ തിരികെയെത്തി; ബിഗ്‌ബോസ് വീട്ടില്‍ കളി മാറും

Must read

- Advertisement -

ബിഗ്‌ബോസ് പ്രേക്ഷകരുടെ കാത്തിരിപ്പിന് അവസാനമാകുന്നു. അസിറോക്കിയുമായുളള തര്‍ക്കത്തെത്തുടര്‍ന്ന് താടിയെല്ലിന് അടിയേറ്റ് പുറത്ത് പോയ സിജോ തിരികെയെത്തുന്നു. സീസണ്‍ 6ന്റെ (Bigboss Malayalam Season 6) നാല്പത്തിയഞ്ചാം ദിവസമാണ് സിജോയുടെ റീഎന്‍ട്രി. സിജോയെ അടിച്ച അസിറോക്കിയെ ഷോയില്‍ നിന്ന് പുറത്താക്കിയിരുന്നു. മികച്ച മത്സരാര്‍ത്ഥിയായ സിജോയ്ക്ക് ബിഗ്‌ബോസ് വന്‍വരവേല്പാണ് നല്‍കിയത്. കണ്‍ഫഷന്‍ റൂം വഴിയാണ് സിജോ ഹൗസിലേക്ക് പ്രവേശിച്ചത് (Sijo rentry to Bigboss House). ഹൗസിലെത്തിയ സിജോയുടെ വാക്കുകള്‍ ആവേശകരമായിരുന്നു.
‘ലാലേട്ടന്‍ എന്റെ കയ്യില്‍ അമര്‍ത്തിയൊരു പിടി പിടിച്ചു. അന്നെനിക്ക് കിട്ടിയ ഒരു എന്‍ജി ഉണ്ട്. എന്റെ ലൈഫില്‍ അവസാനം വരെ അതുണ്ടാവും! തീപ്പൊരി അല്ല. ഇപ്പൊ ഞാന്‍ വന്നിരിക്കുന്നത് ഒരു കാട്ടുതീയുമായാണ്. അതു ഞാന്‍ കത്തിച്ചു കത്തിച്ചു കത്തിച്ചിട്ടേ ഇവിടുന്നു ഞാന്‍ ഇറങ്ങു”, എന്നാണ് സിജോ തിരിച്ചുവരവില്‍ മത്സരാര്‍ത്ഥികളോട് പറഞ്ഞത്.

ഹൗസിലെത്തിയ വൈല്‍ഡ് കാര്‍ഡുകളില്‍ രണ്ട് പേര്‍ ഇപ്പോള്‍ പുറത്താണ്. പൂജകൃഷ്ണ ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം പുറത്തായി. വീക്കെന്‍ഡ് എപ്പിസോഡിലുണ്ടായ സംഭവങ്ങള്‍ നിമിത്തം മാനസികമായി തകര്‍ന്ന ഡിജെ സിബിനെയും ബിഗ്‌ബോസ് ഹൗസിന് പുറത്ത് നിര്‍ത്തിയിരിക്കുകയാണ്.

See also  ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം;നടപ്പന്തൽ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article