തിരുവനന്തപുരം കഴക്കൂട്ടത്ത് വീട്ടിൽ അതിക്രമിച്ചുകയറി നഴ്‌സിംഗ് വിദ്യാർത്ഥിനിയായ 20-കാരിയെ പീഡിപ്പിച്ചു

Written by Taniniram

Published on:

തിരുവനന്തപുരം കഴക്കൂട്ടം മംഗലപുരത്ത് 20 വയസുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചെന്ന് പരാതി. വീടിന്റെ സമീപത്ത് ജോലിക്കെത്തിയ രണ്ടുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്നാണ് പോലീസ് പറയുന്നത്. വായില്‍ തുണി തിരുകിക്കയറ്റിയ ശേഷമായിരുന്നു അക്രമം. പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം.

കേബിള്‍ ജോലിക്കായി കൊല്ലത്തുനിന്ന് എത്തിയവരാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞതായും സൂചനയുണ്ട്. നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. വീട്ടില്‍ മറ്റാരുമില്ല എന്ന് ബോധ്യപ്പെട്ടതോടെയാണ് അക്രമികള്‍ വീട്ടില്‍ അതിക്രമിച്ച് കയറിയത്.

See also  ഷിരൂരിൽ 12 കി.മീ അകലെ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി…

Leave a Comment