Saturday, April 5, 2025

കേരളസര്‍വ്വകലാശാലയിലെ ജോണ്‍ ബ്രിട്ടാസിന്റെ പ്രഭാഷണം വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Must read

- Advertisement -

തിരുവനന്തപുരം: കേരളസര്‍വ്വകലാശാലയിലെ ജോണ്‍ ബ്രിട്ടാസിന്റെ പ്രഭാഷണത്തില്‍ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. സര്‍വകലാശാല രജിസ്ട്രാറോടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയത്. നേരത്തെ പരിപാടിക്ക് വൈസ് ചാന്‍സലര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിലക്ക് മറികടന്ന് കേരള ജോണ്‍ ബ്രിട്ടാസ് എംപി പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇന്ത്യന്‍ ജനാധിപത്യം വെല്ലുവിളികളും കടമകളും എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.

കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍ പ്രതിമാസ പ്രഭാഷണ പരമ്പരയുടെ ഭാഗമായാണ് ജോണ്‍ ബ്രിട്ടാസിനെ ക്ഷണിച്ചതും ഇന്ത്യന്‍ ജനാധിപത്യം വെല്ലുവിളികളും കടമകളും എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചതും. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ചൂണ്ടിക്കാട്ടി നല്‍കിയ പരാതി പരിഗണിച്ചാണ് നടപടി.
രാഷ്ട്രീയ പരിപാടി പാടില്ലെന്ന രജിസ്ട്രാറുടെ സര്‍ക്കുലര്‍ നിലനില്‍ക്കെ പ്രധാനമന്ത്രിയേയും ബിജെപിയയേും വിമര്‍ശിച്ചായിരുന്നു ബ്രിട്ടാസിന്റെ പ്രസംഗം.

See also  ഓൺലൈൻ മീഡിയ പ്രസ്സ് ക്ലബ് തിരുവനന്തപുരം ജില്ല ഓഫീസ് ഉദ്ഘാടനവും ജില്ലാ സമ്മേളനവും മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു.
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article