ദൂരദര്‍ശന്‍ ന്യൂസ് കളര്‍ മാറ്റി പുതിയ രൂപത്തില്‍ ലോഗോയും സ്‌ക്രീനും കാവി നിറത്തില്‍

Written by Taniniram

Published on:

പ്രസാര്‍ഭാരതിയുടെ കീഴിലുളള ദൂരദര്‍ശന്‍ ന്യൂസിന്റെ ലോഗോയുടെ കളര്‍ മാറ്റം വരുത്തി. ചാനലിനെ ആകര്‍ഷകമായ രീതിയില്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിക്കാനാണ് രൂപമാറ്റം. കാവി നിറത്തിലുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. ഡിസൈനില്‍ മാറ്റമില്ല ലോഗോയുടെയും അക്ഷരങ്ങളുടെയും നിറമാണ് കാവി ആക്കി മാറ്റിയിരിക്കുന്നത്.

ചാനല്‍ സ്‌ക്രീനും സ്‌ക്രോളിംഗ് കാവി ബാക്ക് ഗ്രൗണ്ടിലാണ് കാണിക്കുന്നത്. ലോഗോ മാത്രമാണ് മാറിയതെന്നും കൃത്യവും സത്യസന്ധവുമായ വാര്‍ത്തയാണ് തങ്ങള്‍ മുന്നിലെത്തിക്കുന്നതെന്നും പോസ്റ്റില്‍ പറയുന്നു. പുതിയ രൂപവും ഭാവവുമായി സത്യത്തിന്റെയും ധീരതയുടെയും പത്രപ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ഡിഡി ന്യൂസിന്റെ ഡയറക്ടര്‍ അറിയിച്ചു. ഭരോസാ സച് കാ (Bharosa Sach ka) എന്നതാണ് ഡിഡിയുടെ ആപ്തവാക്യം. ഡിഡി നാഷണല്‍ ചാനലിന്റെ എഴുത്തും കാവിനിറത്തിലാക്കിയിട്ടുണ്ട്. (dd news news new saffron logo)

See also  ഭാരതത്തിന്റെ വീരപുത്രിക്ക് ഗംഭീര സ്വീകരണം ; എല്ലാവർക്കും നന്ദിയെന്ന് നിറകണ്ണുകളോടെ വിനേഷ്

Related News

Related News

Leave a Comment