മലയാളി താരങ്ങളായ സജന സജീവനും ആശാ ശോഭനയും ഇന്ത്യന്‍ ട്വന്റി20 ടീമില്‍

Written by Taniniram

Published on:

ഡബ്ല്യുപിഎല്‍ 2024 ല്‍ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി താരങ്ങളായ ആശാ ശോഭനയ്ക്കും സജന സജീവനും അര്‍ഹിച്ച പരിഗണന നല്‍കി സെലക്ടര്‍മാര്‍. അഞ്ച് മത്സരങ്ങളുള്ള ബംഗ്ലാദേശ് ട്വന്റി 20 മത്സരങ്ങള്‍ക്കായി പ്രഖ്യാപിച്ച 16 അംഗ ടീമില്‍ ഇരുവരും ഇടം പിടിച്ചു.

2024-ല്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ താരമാണ് ആശ. നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സറടിച്ച് സജന മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലെത്തിച്ചാണ് സജന ശ്രദ്ധേയായത്. എന്നാല്‍ മറ്റൊരു മലയാളി താരം മിന്നുമണിയെ ടീമില്‍ നിന്ന് ഒഴിവാക്കി.

ഇന്ത്യന്‍ ടീം : ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ഷഫാലി വര്‍മ, ദയാലന്‍ ഹേമലത, സജന സജീവന്‍, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), രാധാ യാദവ്, ദീപ്തി ശര്‍മ, പൂജ വസ്ത്രകര്‍, അമന്‍ജോത് കൗര്‍, ശ്രേയങ്ക പാട്ടീല്‍, സൈക ഇഷാഖ്, ആശാ ശോഭന, രേണുക സിംഗ് താക്കൂര്‍, ടിറ്റാസ് സാധു

സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ രാജ്യത്ത് നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഇന്ത്യ അഞ്ച് ടി20 മത്സരങ്ങള്‍ ബംഗ്ലാദേശില്‍ കളിക്കും. ഏപ്രില്‍ 28 ന് പരമ്പര ആരംഭിക്കും, അവസാന മത്സരം മെയ് 9 ന് നടക്കും.

See also  സര്‍ക്കാര്‍ ആശുപത്രികള്‍ ഇനി മുതല്‍ 'ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍'; പേര് മാറ്റാതെ ഫണ്ടില്ലെന്ന് കേന്ദ്രം; എന്ത് വന്നാലും പേര് മാറ്റില്ലെന്ന നിലപാട് മാറ്റി വീണാജോര്‍ജ്

Related News

Related News

Leave a Comment