സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവയ്പ്പ്

Written by Taniniram

Published on:

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ വീടിനു നേരെ വെടിവയ്പ്പ്. ഇന്നു പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അജ്ഞാതനായ ഒരാള്‍ മോട്ടോര്‍ സൈക്കിളില്‍ എത്തി സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ വീടിനുനേര്‍ക്കു വെടിയുതിര്‍ത്തത്. വെടിയൊച്ച കേട്ട് അവിടെയുളളവര്‍ ഓടിയെത്തിയെങ്കിലും ഇയാള്‍ പെട്ടെന്നുതന്നെ സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ മുംബൈ പോലീസ് പരിശോധനകള്‍ക്ക് ശേഷം അന്വേഷണം ആരംഭിച്ചു.

ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ 10 അംഗ ഹിറ്റ്ലിസ്റ്റിലെ പ്രധാന വ്യക്തിയാണ് സല്‍മാന്‍ ഖാനെന്ന് കഴിഞ്ഞവര്‍ഷം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വെളിപ്പെടുത്തിയിരുന്നു. സല്‍മാനെതിരെയുള്ള 1998ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസാണ് ഭീഷണിക്ക് ആധാരം. ബിഷ്‌ണോയി ഇപ്പോള്‍ ജയിലിലാണ്. എന്നാല്‍ ഇയാളുടെ സംഘാംഗങ്ങള്‍ ഇതിന് മുമ്പും സല്‍മാനെ ആക്രമിച്ചിട്ടുണ്ട്. സല്‍മാന്‍ ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്.

Related News

Related News

Leave a Comment