പരിഹസിച്ച ഗണേഷ് കുമാറിന് ഉഗ്രന്‍ മറുപടിയുമായി സുരേഷ് ഗോപി

Written by Taniniram

Published on:

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പള്ളിയില്‍നിന്ന് നോമ്പ് കഞ്ഞികുടിച്ചതിനെ അഭിനയമെന്നു പറഞ്ഞ് പരിഹസിച്ച മന്ത്രി കെ.ബി.ഗണേഷ് കുമാറിന് മറുപടിയുമായി സുരേഷ് ഗോപി . ”77, 78 കാലം മുതല്‍ നോമ്പ് നോക്കുന്നയാളാണു ഞാന്‍. ബിസ്മി ചൊല്ലി തന്നെ നോമ്പ് തുറക്കാനും അറിയാം. സലാം പറഞ്ഞാല്‍ തിരിച്ചു സലാം പറഞ്ഞു അവസാനിപ്പിക്കുന്ന ആളല്ല. അതിന്റെ മുഴുവന്‍ ടെക്സ്റ്റ് പറഞ്ഞാണ് അവസാനിപ്പിക്കുക. പടച്ചോന്‍ തന്ന അരിമണി പാഴാക്കരുതെന്നത് ജീവിതത്തില്‍ തത്വമാക്കിയ വ്യക്തിയാണ്. എന്റെ അച്ഛനെ കണ്ടു ഞാനതു പഠിച്ചു. എന്റെ മക്കള്‍ എന്നെ കണ്ടു പഠിച്ചു. കഴിക്കുന്ന പാത്രം വിരലുവച്ചു വടിച്ചു കഴിക്കും, അങ്ങനെയൊരു പാരമ്പര്യമാണ് ഉള്ളതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗണേഷ്‌കുമാര്‍ പ്രസംഗം നടത്തിയിരുന്നു. തൃശൂരിലെ ഒരു പള്ളിയില്‍നിന്നു നോമ്പ് കഞ്ഞി കുടിക്കുന്ന വിഡിയോയിലെ ചില ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രസംഗത്തിലെ പരിഹാസം.”അദ്ദേഹത്തിന്റെ അഭിനയം ഭയങ്കരമാണ്. സുരേഷ് ഗോപി പള്ളിക്കകത്ത് കയറി നിസ്‌കരിക്കുമോ എന്നു പേടിച്ചു. നോമ്പ് കഞ്ഞി ജീവിതത്തില്‍ ആദ്യമായി കാണുന്നതു പോലെ തള്ളവിരലിട്ടു നക്കി തിന്നുണ്ടായിരുന്നു. നോമ്പ് കഞ്ഞിയൊക്കെ വീണ്ടും ചോദിച്ചാല്‍ കിട്ടില്ലേ. പകല് മുഴുവന്‍ ഉണ്ടു കുടിച്ചു കിടന്നിട്ടു വൈകിട്ട് നോമ്പ് കഞ്ഞി കിട്ടിയപ്പോള്‍ ജീവിതത്തില്‍ കഞ്ഞി കാണാത്തതു പോലെ തള്ളവിരലും നക്കിയേച്ചും വരുന്നു. ഇതൊക്കെ നാടകമല്ലേ” – എന്നായിരുുന്നു ഗണേഷ്‌കുമാര്‍ പറഞ്ഞത്.

See also  സ്വർണവില കുറഞ്ഞു

Related News

Related News

Leave a Comment