Wednesday, April 2, 2025

വരുന്നത് കടുത്ത വേനൽ; കരുതിയിരിക്കാൻ സര്‍ക്കാർ ഏജൻസികളോട് പ്രധാനമന്ത്രി

Must read

- Advertisement -

ഡൽഹി (Delhi) : കടുത്ത വേനലാണ് വരുന്നതെന്നും കരുതിയിരിക്കണമെന്നും മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി നിരേന്ദ്രമോദി (Prime Minister Nirendra Modi) . കടുത്ത വേനലിന് തയ്യാറെടുക്കാൻ സർക്കാർ ഏജൻസികൾക്കാണ് പ്രധാനമന്ത്രി നിർദ്ദേശം നല്‍കിയിരിക്കുന്നത്.

ഉഷ്ണതരംഗ മുന്നറിയിപ്പ് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് സർക്കാർ ഏജൻസികൾക്ക് പ്രധാനമന്ത്രി നിർദ്ദേശം നല്‍കിയത്. സാധാരണയെക്കാൾ കൂടിയ ചൂടിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. അവശ്യ മരുന്നുകളുടെയും കുടിവെള്ളത്തിൻ്റെയും ലഭ്യത ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ നിർദ്ദേശം നല്‍കി. ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

See also  സ്ത്രീകൾക്കായി വരുന്നൂ ഷീ ഹോസ്റ്റലുകൾ.
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article