ശരീര ഭാരം കുറയ്ക്കണോ? ഇവ അതിനു സഹായിക്കും..

Written by Taniniram Desk

Published on:

അമിതഭാരം പലർക്കും ഒരു തലവേദനയാണ്.പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് വഴി തെളിക്കുമെന്നത് നിസ്സംശയം പറയാം.ശരീര ഭാരം കുറയ്ക്കാൻ ചില ഭക്ഷണക്രമം നിങ്ങളെ സഹായിക്കും. നെല്ലിക്ക ജ്യൂസും നാരങ്ങ വെള്ളവും ഏറെ ഗുണപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.

ദഹനത്തിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും നെല്ലിക്ക ജ്യൂസ് അത്യുത്തമമാണ് . ഇതിൽ നിറയെ വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കലുകളെ ചെറുക്കാനുള്ള കഴിവുണ്ട്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനും നെല്ലിക്ക ജ്യൂസ് നല്ലതാണ്.

ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും ദഹനത്തിനും മികച്ചതാണ് നാരങ്ങ വെള്ളം. വേനൽക്കാലത്ത് നാരങ്ങ വെള്ളം കുടിക്കുന്നത് നിർജലീകരണം ഒഴിവാക്കാൻ സഹായിക്കും. ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കും. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന പെക്റ്റിൻ ഫൈബർ വിശപ്പിന്റെ ആസക്തിയെ തടയാൻ സഹായിക്കുന്നു.

നെല്ലിക്ക ജ്യൂസിനും നാരങ്ങ വെള്ളത്തിനും അതിന്റേതായ ഗുണങ്ങളും പോഷകങ്ങളും ഉണ്ട്. ശരീര ഭാരം കുറയ്ക്കാൻ ഇവ രണ്ടും സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ ഈ പാനീയങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നവർ, അവ കുടിക്കുന്ന സമയത്തിൽ ശ്രദ്ധിക്കണം. രാവിലെ വെറും വയറ്റിൽ നാരങ്ങാ വെള്ളമോ നെല്ലിക്ക ജ്യൂസോ കുടിക്കുന്നത് ഉപാപചയ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും വിഷാംശം ഇല്ലാതാക്കുകയും ചെയ്യും.

See also  ലിച്ചി പഴം കഴിക്കാം ചെറുപ്പം കാത്തുസൂക്ഷിക്കാം…..

Leave a Comment