കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് കടുപ്പിച്ച് ഇഡി;സിപിഎം ജില്ലാസെക്രട്ടറിയെ രാത്രി വരെ ചോദ്യം ചെയ്തു.തൃശൂര്‍ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Written by Taniniram

Published on:

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷം ഊര്‍ജിതമാക്കി ആദായ നികുതി വകുപ്പ്. കേസുമായി ബന്ധപ്പെട്ട് തൃശ്ശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ റെയ്ഡ് നടത്തി. സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് റെയ്ഡ്. ഇഡിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കേസില്‍ ചോദ്യം ചെയ്യലിനായി് രാവിലെ ഹാജരായ സിപിഐഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ ചോദ്യം ചെയ്യല്‍ രാത്രി പത്തരയോടെ അവസാനിച്ചു. തൃശൂരിലെ ദേശസാല്‍കൃത ബാങ്കിലെ നിക്ഷേപവുമായി ബന്ധപ്പെട്ടും ചോദ്യം ചെയ്യലില്‍ വിവരങ്ങള്‍ ആരാഞ്ഞിരുന്നു. (Karuvanoor Case)

സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസും കൗണ്‍സിലര്‍ പി കെ ഷാജനും ഒരുമിച്ചാണ് ചോദ്യം ചെയ്യലിനായി ഇഡിയുടെ മുന്നില്‍ ഹാജരായത്. ഷാജനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെങ്കിലും എം എം വര്‍ഗ്ഗീസിന്റെ ചോദ്യം ചെയ്യല്‍ രാത്രി 10.30വരെ തുടരുകയായിരുന്നു. .

കഴിഞ്ഞ ദിവസം മുന്‍ എം പി പി കെ ബിജുവിനെ ഇ ഡി ഒന്‍പത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ നിര്‍ദേശിച്ച് ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതി സതീഷ് കുമാറില്‍നിന്ന് ബിജുവിന് പണം കിട്ടിയിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

See also  ടൂവീലറിന്റെ പുറകിലിരുന്ന് സംസാരം വേണ്ട; വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധമാറ്റിയാല്‍ പിഴ

Related News

Related News

Leave a Comment