Tuesday, May 20, 2025

കേരളത്തില്‍ സ്ഥാനാര്‍ഥികളാകാന്‍ നാമനിര്‍ദ്ദേശിക പത്രിക സമര്‍പ്പിച്ചത് 290 പേര്‍; ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

Must read

- Advertisement -

സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു.20 ലോക്സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ആകെ 499 പത്രികകള്‍ ഇതുവരെ ലഭിച്ചു.
വെള്ളിയാഴ്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഏപ്രില്‍ എട്ടിന് നാമനിര്‍ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കും അന്തിമ ചിത്രം വ്യക്തമാകും.

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ള സ്ഥാനാര്‍ഥികളുടെ മണ്ഡലം തിരിച്ചുള്ള കണക്ക് : തിരുവനന്തപുരം 22, ആറ്റിങ്ങല്‍ 14, കൊല്ലം 15, പത്തനംതിട്ട 10, മാവേലിക്കര 14, ആലപ്പുഴ 14, കോട്ടയം 17, ഇടുക്കി 12, എറണാകുളം 14, ചാലക്കുടി 13, തൃശൂര്‍ 15, ആലത്തൂര്‍ 8, പാലക്കാട് 16, പൊന്നാനി 20, മലപ്പുറം 14, കോഴിക്കോട് 15, വയനാട് 12, വടകര 14, കണ്ണൂര്‍ 18, കാസര്‍കോട് 13.

തിരുവനന്തപുരം മണ്ഡലത്തില്‍ 22 പേര്‍ പത്രിക സമര്‍പ്പിച്ചു. ഏറ്റവും കുറവ് ആലത്തൂരില്‍. അവിടെ 8 പേര്‍ മാത്രമാണ് പത്രിക സമര്‍പ്പിച്ചത്..

See also  നവകേരള സദസ്സിൽ നൽകിയ നിവേദനത്തിന് അനുകൂല മറുപടി; നിളയോര ടൂറിസത്തിന് അനന്തസാധ്യത തെളിയുന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article