കൊച്ചി (Kochi) : വിൽപനക്കായി സൂക്ഷിച്ചിരുന്ന രാസലഹരിയുമായി അന്തർ സംസ്ഥാന തൊഴിലാളിയെ കൊച്ചി സിറ്റി പൊലീസ് പിടികൂടി (Interstate Commerce with Chemicals Held for Sale Kochi city police caught him). അസം സോനിത്പുർ സ്വദേശി അമീറുദ്ദീൻ അലി (Assam Sonitpur Swadeshi Ameeruddin Ali, 31) ആണ് അറസ്റ്റിലായത്. പച്ചാളം മത്തായി മാഞ്ഞൂരാൻ റോഡിലെ സ്റ്റേഷനറി കടയിൽ വിൽപനക്കായി സൂക്ഷിച്ചിരുന്ന 2.55 ഗ്രാം തൂക്കം വരുന്ന എം.ഡി.എം.എയും 147 ഗ്രാം തൂക്കം വരുന്ന കഞ്ചാവുമായിട്ടാണ് പ്രതി പിടിയിലായത്.
കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ കെ.എസ്. സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നോർത്ത് പൊലീസും കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്.
നഗരത്തിലെ അന്തർസംസ്ഥാന തൊഴിലാളികളുകൾക്കും മറ്റുമായി വിൽപന നടത്തുന്നതിന് സൂക്ഷിച്ചിരുന്ന ലഹരിമരുന്നാണ് പിടികൂടിയത്. പ്രതിക്ക് ലഹരിമരുന്ന് എത്തിച്ച് നൽകിയവരെകുറിച്ചും ഇയാളുടെ പങ്കാളികളെ കുറിച്ചും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.